അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

To advertise here,

തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം. അരൂർ പോലീസ് സ്ഥലത്തെത്തി.

തിങ്കളാഴ്ച അപകടം നടന്ന ഇതേസ്ഥലത്ത് രണ്ട് ദിവസം മുൻപ് മാവേലി എക്സ്പ്രസിൽനിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്‌ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.