മഞ്ചേരി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും അതിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്ക്കും വിവിധ വകുപ്പുകളിലായി 180 വര്‍ഷം വീതം കഠിനതടവും 11.75 ലക്ഷംരൂപ വീതം പിഴയും ശിക്ഷ.
അതിജീവിതയുടെ അമ്മയായ തിരുവനന്തപുരം സ്വദേശിനിയെയും പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി അതിവേഗ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. അതിജീവിതയുടെ അമ്മയുടെ അടുപ്പക്കാരനാണ് യുവാവ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ക്കൊപ്പം കഴിയുകയായിരുന്നു. മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്തതാണ് കേസ്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതികളുടെ റിമാന്‍ഡ് കാലയളവ് ശിക്ഷയില്‍ ഇളവുചെയ്യും. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ 20 വര്‍ഷംവീതം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കുട്ടിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശംനല്‍കി.
2019 ഡിസംബര്‍ മുതല്‍ 2021 ഒക്ടോബര്‍വരെ മഞ്ചേരി ആനക്കയം വള്ളിക്കാപ്പറ്റയിലും പെരിന്തല്‍മണ്ണ ആനമങ്ങാടുള്ള വാടകവീടുകളിലുമാണ് പലതവണ കുട്ടിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായത്. അതിജീവിതയുടെ മുന്‍പില്‍വെച്ച് അമ്മയും യുവാവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.
കുട്ടിക്ക് മദ്യംനല്കുകയും അശ്ലീല വീഡിയോ കാണിച്ചുകൊടുക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷന് കേസ് പറയുന്നു.
മലപ്പുറം പോലീസ് ഇന്‍സ്പെക്ടറായിരുന്ന റസിയ ബംഗാളത്താണ് അതീജീവിതയുടെ മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ. സോമസുന്ദരന്‍ ഹാജരായി. പ്രതികളെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെട്രല്‍ ജയിലിലേക്കയച്ചു.
Content Highlights: In the case of sexually assaulting a 12-year-old girl, the youth and the girl's mother have been sentenced to 180 years rigorous imprisonment each and a fine of Rs. 11.75 lakh
Published: 05 Nov 2025, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented