തളിപ്പറമ്പ്: അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി ഒരു യുവതി ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപത്തെ സമീറലി (28) ഏഴോം നരിക്കോട് പി.സി. ത്വയിബ് (28)പൂമംഗലം ഹബീബ് നഗറിലെ പി.മുഹമ്മദ് ഹനീഫ(25) കാസർകോട് മുഹമ്മ് ഷഫീക്ക് (22)കാസർകോട് പച്ചവളയിലെ എച്ച്. മുഹമ്മദ് ശിഹാബ്(32) വയനാട് കൂളിവയലിലെ കെ.ഷഹബാസ്(28) പാലക്കാട് ചിറ്റൂരിലെ എം.ഉമ(24) എന്നിവരെയാണ് ബക്കളത്തെ സ്നേഹ ഇൻ ലോഡ്ജിൽനിന്ന് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ് അറസ്റ്റ് ചെയ്തത്.

അതിമാരക മയക്കുമരുന്നുകളായ എം.ഡി.എം.എ. എൽ.എസ്.ഡി. സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയും രണ്ട് ഇരുചക്രവാഹനങ്ങളും പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

thaliparamb drugs case

പുതുവത്സരാഘോഷത്തിന് മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു സംഘം ഹോട്ടലിൽ തങ്ങിയത്. പ്രതികളിൽ സമീറലി നേരത്തെയും ഇത്തരം കേസിൽ ഉൾപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights:woman and six others arrested with drugs in thaliparamba