നാഗര്‍കോവില്‍: വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ നിരന്തരപീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.
തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.
നാഗര്‍കോവിലില്‍ കോഴിക്കടയിലെ തൊഴിലാളിയായ അച്ഛനും മാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനവുമില്ലാതെ ദാരിദ്ര്യത്തിലായി. ഈ സാഹചര്യത്തില്‍ അയല്‍പക്കത്തെ വീടുകളിലെത്തിയ ബാലികയെ പ്രതികള്‍ സഹായങ്ങള്‍ നല്‍കി ലൈംഗികചൂഷണം നടത്തുകയായിരുന്നു.
ചിലര്‍ തന്നെ ശാരീരികമായി വേദനിപ്പിക്കുന്നതായി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മനസ്സിലായത്.
ജില്ലാ എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുളച്ചല്‍ വനിതാ പോലീസും എ.ഡി.എ.എസ്.പി.യുടെ നേതൃത്വത്തിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലാക്കി.
Content Highlights: minor girl raped in nagarcoil, six arrested
Published: 07 Jun 2020, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented