ഓച്ചിറ(കൊല്ലം) : ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടന്ന യുവതിയെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത് ഓച്ചിറ ഓംകാര സത്രത്തില്‍ നിരീക്ഷണത്തിലാക്കി. 

ഓച്ചിറ, കൊറ്റമ്പള്ളി സ്വദേശിനിയായ മുപ്പത്തെട്ടുകാരി ബെംഗഗളൂരു, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. യുവതി ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എസ്.എച്ച്.ഒ. പ്രകാശ്, എസ്.ഐ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടില്‍ അമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞതിനാല്‍ അവരെയും പോലീസ് ഓംകാര സത്രത്തിലാക്കിയിട്ടുണ്ട്. യുവതിയുടെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണന്ന് പോലീസ് അറിയിച്ചു.

Content Highlights: corona quarantine violation, woman arrested in kollam ochira