ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ഡിസംബര്‍ 19 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് ഡിസംബര്‍ 15 വരെയായിരുന്നു. 

To advertise here,

പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 4726 ഒഴിവുകളിലേക്കാണ് ഇത്തവണ എസ്.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ 12-27 തീയതികളിലാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: SSC extended exam date of CHSL, apply now