തിരുവനന്തപുരം: തൊഴിൽനിയമന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ 2025-ൽ പിഎസ്‌സി റെക്കോഡിട്ടു. ആകെ 902 വിജ്ഞാപനങ്ങളാണ് കഴിഞ്ഞവർഷം പുറത്തിറക്കിയത്. ഇതിനുമുൻപ് ഏറ്റവും കൂടുതൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2022-ൽ, 816 എണ്ണം.
2025-ൽ ആകെയുണ്ടായ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിൽ പ്രസിദ്ധീകരിച്ചത്. 2024-ൽ ആകെ 812 വിജ്ഞാപനങ്ങളുണ്ടായിരുന്നു. അതിനേക്കാൾ 90 എണ്ണം 2025-ൽ കൂടി. കെഎഎസിന്റേതായിരുന്നു ഈ വർഷത്തെ ആദ്യ വിജ്ഞാപനം.
നിയമനശുപാർശകളുടെ കാര്യത്തിലും കഴിഞ്ഞവർഷത്തെക്കാൾ വർധനയുണ്ടായി. 2025-ൽ ആകെ 36,813 പേർക്ക് നിയമനശുപാർശ അയച്ചു. 2024-ൽ അയച്ചതിനെക്കാൾ 2619 എണ്ണം കൂടുതൽ. ആ വർഷം ആകെ 34,194 പേർക്കാണ് നിയമനശുപാർശ അയച്ചത്. 2023 മുതൽ തുടർച്ചയായി മൂന്നുവർഷം 30,000-ത്തിലധികം നിയമനശുപാർശ അയക്കാൻ പിഎസ്‌സിക്ക് കഴിഞ്ഞു. 2016 മുതലുള്ള കണക്കെടുത്താൽ ഇടതുസർക്കാർ അധികാരത്തിൽവന്നശേഷമുള്ള മൊത്തം നിയമനശുപാർശ മൂന്നുലക്ഷം പിന്നിട്ടു. പിഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിയമനശുപാർശ 2010-ലാണ്. ആ വർഷം ആകെ 44,272 പേർക്ക് നിയമനശുപാർശ അയച്ചു.
2025-ൽ മൊത്തം 1130 തസ്തികകളുടെ റാങ്ക്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. 1276 തസ്തികകൾക്ക് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാനായി. 1405 തസ്തികകളുടെ പരീക്ഷയും 2025-ൽ പിഎസ്‌സി നടത്തി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രണ്ടാമത്തെ ബാച്ചിന്റെ നിയമനനടപടി പൂർത്തിയാക്കുകയും ചെയ്തു. റാങ്ക്പട്ടിക ഫെബ്രുവരിയിൽ വരും.
Content Highlights: Kerala PSC sets a new record in 2025 by publishing 902 recruitment notifications.
Published: 16 Jan 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented