സംരംഭകനായ സുബ്രതോ ബാഗ്ചി തന്റെ അവസാന ശമ്പള ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒഡീഷ സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ബാഗ്ചി സേവനം അനുഷ്ഠിച്ചിരുന്നു. സര്‍ക്കാരിനുവേണ്ടി താന്‍ പ്രവര്‍ത്തിച്ച ഓരോ വര്‍ഷത്തിനും ഒരു രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചതെന്ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. എട്ട് വര്‍ഷത്തിനിടെ അദ്ദേഹത്തിന് എട്ട് ചെക്കുകളാണ് ഇത്തരത്തില്‍ ലഭിച്ചത്.മൈന്‍ഡി ട്രി സഹസ്ഥാപകനായ ബാഗ്ചിയുടെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്

To advertise here,

ഞാന്‍ സര്‍ക്കാരിന് വേണ്ടി ചെയ്ത ജോലിയുടെ ഓരോ വര്‍ഷത്തിനും ഒരു രൂപയാണ് എന്നതായിരുന്നു കരാര്‍. അവിടുത്തെ 8 വര്‍ഷത്തെ സേവനത്തിന് എനിക്ക് 8 ചെക്കുകള്‍ ലഭിച്ചു. ഇതാണ് എന്റെ അവസാനമായി എടുത്ത ശമ്പളം.'

ഈ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. യഥാര്‍ത്ഥ നേതൃത്വത്തിന്റെ അപൂര്‍വ്വ മാതൃകയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

'ഒഡീഷയ്ക്ക് നല്‍കിയ അസാധാരണ സംഭാവനയാണിത്. കോര്‍പ്പറേറ്റ് ലോകത്ത് നിങ്ങള്‍ക്ക് 8 വര്‍ഷം കൊണ്ട് 8,000 കോടി രൂപ ഉണ്ടാക്കാമായിരുന്നു- ഒരാള്‍ കമന്റ് ചെയ്തു

നിങ്ങളുടെ പ്രവൃത്തി ചെളിയില്‍ വിരിയുന്ന താമര പോലെയാണ്. അതിന്റെ സുഗന്ധം അറിയിക്കാതെ വിടുന്നതാണ് നല്ലത്. യഥാര്‍ത്ഥ സേവനം നിശ്ശബ്ദമായ നദികളെപ്പോലെ ശബ്ദമില്ലാതെ പോഷിപ്പിക്കുന്നു- വേറൊരാള്‍ കമന്റ് ചെയ്തു.

2016-ൽ, ബാഗ്ചി ഒഡീഷ നൈപുണ്യ വികസന അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. കോവിഡ്-19 കാലത്ത് സർക്കാരിന്റെ മുഖ്യ വക്താവും അദ്ദേഹം ആയിരുന്നു.