പഠനത്തിന് ശേഷം മികച്ച കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കുന്നത് ഭാവി കരിയറിന് ഗുണം ചെയ്യും. ഗൂഗിള്‍ പോലൊരു സ്ഥാപനത്തില്‍ അവസരം ലഭിക്കുന്നത് മികച്ച നേട്ടമായി കരുതുന്നവരാണ് ഉദ്യോഗാര്‍ത്ഥികള്‍. അത്തരത്തില്‍ ഗൂഗിളില്‍ ഇന്റേഷന്‍ഷിപ്പിന് അവസരം കിട്ടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നോയ്ഡ  സ്വദേശിനിയായ ഇഷ. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇഷ ഗൂഗിളിലെത്തിയ അനുഭവംവിശദീകരിച്ചിരിക്കുന്നത്. ഗൂഗിള്‍ 2025 സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്ങ് സമ്മര്‍ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇഷയ്ക്ക് ലഭിച്ചത്. 

To advertise here,

ഇഷ പഠിച്ച സ്ഥാപനത്തിന്റെ ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്‍ ഇന്റേണ്‍ഷിപ്പിനായുള്ള അപേക്ഷഫോം ഫില്‍ ചെയ്യാനായി നിര്‍ദേശിച്ചതാണ് തുടക്കം. ഫോം പൂര്‍ത്തിയാക്കിയതിന് ശേഷം വിര്‍ച്വല്‍ കരിയര്‍ ടോക്കില്‍ പങ്കെടുത്തു. അപേക്ഷിക്കുന്ന വ്യക്തിയുടെ  നമ്മളുടെ അറിവും നിലപാടുകളും ഓണ്‍ലൈനായി  അളക്കുന്ന ഘട്ടമായിരുന്നു ഇത്. 

അസൈന്‍മെന്റ് സബ്മിഷന് ശേഷം അഭിമുഖഘട്ടത്തിലേക്ക് കടന്നു. ഡാറ്റാ സ്ട്രക്‌ചേര്‍സ്, അല്‍ഗോരിതം എന്നിവയെ കേന്ദ്രികരിച്ചുള്ള രണ്ട് ഘട്ട ഇന്റര്‍വ്യുവാണിത്.  ആദ്യ ഘട്ടം 50 മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു. രണ്ടാം ഘട്ടം 45 മിനിറ്റ് നീണ്ടുനില്‍ക്കുന്നതുമായിരിക്കും. അതിന് ശേഷാണ് നമ്മള്‍ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയാന്‍ പറ്റുകയെന്ന് ഇഷ കുറിച്ചു. 

സ്വപ്നം സത്യമായ നിമിഷമാണിത്. എന്റെ ആദ്യ അഭിമുഖത്തില്‍ തന്നെ വിജയിക്കാനാവുമെന്ന് കരുതിയില്ലെന്ന് ഇഷ ട്വീറ്റില്‍ കുറിച്ചു. ഇഷയ്ക്ക് അഭിനന്ദനവുമായി നിരവധി പേരെത്തി. ഇഷയുടെ അനുഭവം പ്രചോദനമാണെന്ന് ചിലര്‍ കുറിച്ചത്.