കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റിൽ ജൂനിയർ റിസർച്ച് ഫെല്ലോ (JRF) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോസയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെങ്കിലും പ്രകടനത്തിന്റെയും ഫണ്ട് ലഭ്യതയുടെയും അടിസ്ഥാനത്തിൽ കാലാവധി ദീർഘിപ്പിച്ചേക്കാം.
- തസ്തിക: ജൂനിയർ റിസർച്ച് ഫെല്ലോ
-
ഒഴിവുകൾ: 01
-
പ്രതിമാസ വേതനം: 44,400 രൂപ (കോൺസോളിഡേറ്റഡ്)
-
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഒക്ടോബർ 29 (വൈകുന്നേരം 5 മണിവരെ)
-
ഓൺലൈൻ ഇന്റർവ്യൂ: 2026 നവംബർ 02
ഗവേഷണ വിഷയം:
'Effect of imbibition and drainage on plastic biodegradation in porous media' എന്ന വിഷയത്തിലാണ് ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത:
-
എൻവയോൺമെന്റൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ബയോടെക്നോളജി, ലൈഫ് സയൻസസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 60% മാർക്കോടെ (അല്ലെങ്കിൽ 6.5 CGPA) ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
-
അപേക്ഷകർക്ക് സാധുതയുള്ള ഗേറ്റ് അല്ലെങ്കിൽ നെറ്റ് യോഗ്യത നിർബന്ധമാണ്.
2026 ഒക്ടോബർ 29 അടിസ്ഥാനമാക്കി പരമാവധി പ്രായപരിധി 28 വയസ്സാണ്.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർഥികൾ എൻഐടി കാലിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച്, അപ്ഡേറ്റ് ചെയ്ത സിവി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, GATE/NET യോഗ്യതാ സർട്ടിഫിക്കേറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അടക്കം ഒറ്റ പിഡിഎഫ് (PDF) ഫയലായി ഇമെയിൽ വഴി അപേക്ഷിക്കണം.
-
അപേക്ഷ അയക്കേണ്ട ഇമെയിൽ: hodbiotech@nitc.ac.in (കോപ്പി അയക്കേണ്ട വിലാസം: shabinaashraf@nitc.ac.in)
-
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.nitc.ac.in
Content Highlights: Junior Research Fellow (JRF) position available at NIT Calicut under ANRF funding
Published: 27 Oct 2026, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented