സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍), ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആര് ബിന്ദു.
18-നും 30-നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ട്രെയിനിങ്, ബേക്കിങ് ആന്‍ഡ് കണ്‍ഫെക്ഷണറി കോഴ്സ്, ഹോര്‍ട്ടികള്‍ച്ചര്‍ നേഴ്സറി മാനേജ്മെന്റ് ആന്‍ഡ് ഓര്‍ഗാനിക് ഫാമിങ്, ടെയ്ലറിങ്, ഹൗസ് കീപ്പിങ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവര്‍മെന്റ് ത്രൂ വൊക്കേഷനലൈസേഷന്‍ (എം -വോക്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുക. തൊഴില്‍പഠനത്തോടൊപ്പം സാമൂഹിക ഇടപെടല്‍, വ്യക്തിത്വ വികാസം എന്നിവയിലും പരിശീലനം നല്‍കും. 2025 ഫെബ്രുവരി അഞ്ചിനകം 9288099586 എന്ന നമ്പറില്‍ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
Content Highlights: nipmar offers employeement training for differently abled youths
Published: 24 Jan 2025, 03:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented