കൊല്ലം: സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവരുമ്പോൾ ആദ്യ അൻപതിൽ ഇടംപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊല്ലം ആയൂർ വയയ്ക്കൽ ‘സ്വസ്തിയിൽ’ നന്ദന. ഐഎഎസ് ഓഫീസറായി സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യണമെന്നാണ് 47-ാം റാങ്ക് നേടിയ ഈ മിടുക്കിയുടെ ആഗ്രഹം.
വാളകം രാമവിലാസം ഹയർസെക്കൻഡറി സ്കൂളിലാണ് പത്താംക്ലാസുവരെ പഠിച്ചത്. കൊട്ടാരക്കര ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്നാണ് സിവിൽ സർവീസിനായുള്ള ശ്രമം തുടങ്ങിയത്. ആദ്യതവണ പരാജയപ്പെട്ടെങ്കിലും കഠിനപരിശ്രമം തുടർന്നു.
ഐച്ഛികവിഷയം മലയാളസാഹിത്യം
മലയാളസാഹിത്യമായിരുന്നു ഐച്ഛികവിഷയം. ദിവസം പന്ത്രണ്ടുമണിക്കൂർവരെ പഠിച്ചു. അഭിമുഖത്തിന് കേരള മാതൃകാവികസനമടക്കമുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാരചനയ്ക്കും സർവകലാശാലാ തലത്തിൽ കവിതാരചനയ്ക്കും സമ്മാനങ്ങൾ നേടിയിട്ടുണ്ട് നന്ദന.
രാമവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ സി.കെ. ഗിരീഷും തേവന്നൂർ ഗവ. എച്ച്എസ്എസിലെ അധ്യാപിക പ്രഭ എം.എസുമാണ് മാതാപിതാക്കൾ.
Content Highlights: Kollam native Nandana secured 47th rank in civil service
Published: 23 Apr 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented