കേരള പോലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

To advertise here,

പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31,100 മുതല്‍ 66,800 വരെയാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക.