ഗ്രാമീൺ ഡാക് സേവക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളാണുള്ളത്. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

To advertise here,

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഗ്രാമീൺ ഡാക് സേവക് (GDS) എന്നിവ ഉൾപ്പെടുന്ന തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.

ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം. എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

ABPM, GDS തസ്തികകളിൽ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ്. BPM തസ്തികയ്ക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.

ഫെബ്രുവരി 18,19, തിയതികളിൽ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും. മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.

അപേക്ഷാ ഫീസ്

  • ജനറൽ / ഒബിസി: 100 രൂപ
  • എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ (PwD),  വനിതാ ഉദ്യോഗാർഥികൾ എന്നിവർക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

  • ഔദ്യോഗിക വെബ്‌സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ, GDS 2026 രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.