മാതൃഭൂമി തൊഴിൽവാർത്ത സംഘടിപ്പിക്കുന്ന ഡ്രാഫ്റ്റ്‌സ്മാൻ/ഓവർസീയർ ഓൺലൈൻ മോക് ടെസ്റ്റിനുള്ള രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. രാത്രി 12 മണിവരെ രജിസ്റ്റർ ചെയ്യാം. ജൂലായ് 26-ന് രാത്രി 7 മണി മുതൽ 8.30 വരെയാണ് മോക് ടെസ്റ്റ്.

To advertise here,

ഹാർബർ എൻജിനിയറിങ് വകുപ്പിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ ഓവർസീയർ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയിലേക്കും കേരള ഇലക്ട്രിക്കൽ ആൻഡ് അലയഡ് എൻജിനിയറിങ് കമ്പനിയിലെ ഡ്രോട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയിലേക്കുമായി ജൂലായ് 30-ന് പി.എസ്.സി. നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവസാനവട്ട പരിശീലനത്തിന് മോക് ടെസ്റ്റ് സഹായകരമാവും. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി പി.എസ്.സി. ഓൺലൈൻ പരീക്ഷാ മാതൃകയിലാണ് മോക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

399 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://mbiurl.in/draftsman എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 3 മാസത്തേക്ക് തൊഴിൽവാർത്ത സൗജന്യമായി ലഭിക്കും. സൗജന്യ സബ്‌സ്‌ക്രിപ്ഷൻ മറ്റൊരാൾക്ക് സമ്മാനമായി നൽകാനുള്ള സൗകര്യവുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593098000