2026-2027-ലെ അഗ്‌നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നീഷ്യൻ, ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ. പരീക്ഷ ജൂൺ ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്.
അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻചെയ്താണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കിഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുമാണ് ഉൾപ്പെടുക.
അതത് ഓഫീസുകളിലെ വിജ്ഞാപനം വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള നിർദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഒരാൾക്ക് അഞ്ച് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 1.
വനിതകൾക്ക്
കരസേനയിൽ വനിതകൾക്കായി നടത്തുന്ന അഗ്നിവീർ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വുമൺ മിലിട്ടറി പോലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്മെന്റ് റാലിയുമുണ്ടാവും.
ജൂൺ ഒന്നുമുതൽ 15 വരെയാണ് പരീക്ഷ. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അപേക്ഷകരുടെ തിരഞ്ഞെടുപ്പ് ബെംഗളൂരുവിലെ സോണൽ റിക്രൂട്മെന്റ് ഓഫീസിനു കീഴിലാണ്. അവിവാഹിതരായിരിക്കണം. എന്നാൽ, കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം.
ബെംഗളൂരുവിലെ സോണൽ ഓഫീസിനു കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകർ ഉൾപ്പെടുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ൽ അതത് സോണൽ ഓഫീസ് തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രിൽ ഒന്ന്.
Content Highlights: Join the Indian Army as an Agniveer. Registration open for General Duty, Technical, Clerk & Tradesman roles.
Published: 18 Feb 2026, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented