കേരളത്തിലെ ബാങ്കിങ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കേരള ഗ്രാമീൺ ബാങ്ക് 2026-ലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഐ.ബി.പി.എസ് (IBPS RRB CRP-XV) വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) എന്നീ തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

To advertise here,

തസ്തികകളും ഒഴിവുകളും

  • ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്): 350
  • ഓഫീസർ സ്കെയിൽ I: 55
  • ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12
  • ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൗണ്ടന്റ്): 2
  • ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3
  • ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2
  • ഓഫീസർ സ്കെയിൽ III: 11

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 55% മാർക്കോടെ (SC/ST/PwBD വിഭാഗക്കാർക്ക് 50%) പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധി

  • ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്): 18 – 28 വയസ്സ്
  • ഓഫീസർ സ്കെയിൽ I: 18 – 30 വയസ്സ്
  • ഓഫീസർ സ്കെയിൽ II: 21 – 32 വയസ്സ്
  • ഓഫീസർ സ്കെയിൽ III: 21 – 40 വയസ്സ്

(സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായഇളവുകൾ ബാധകമാണ്).

അപേക്ഷാ ഫീസ്

  • SC / ST / PWD വിഭാഗക്കാർക്ക്: ₹175/-
  • മറ്റ് വിഭാഗക്കാർക്ക്: ₹850

തിരഞ്ഞെടുപ്പ് രീതി

  • ഓഫീസ് അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ, മെയ്ൻസ് പരീക്ഷ.
  • ഓഫീസർ സ്കെയിൽ I: പ്രിലിമിനറി പരീക്ഷ, മെയ്ൻസ് പരീക്ഷ, അഭിമുഖം.
  • ഓഫീസർ സ്കെയിൽ II & III: എഴുത്തുപരീക്ഷ, അഭിമുഖം.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: സെപ്റ്റംബർ 01, 2026
  • അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 21, 2026
  • പ്രാഥമിക പരീക്ഷ: നവംബർ / ഡിസംബർ 2026
  • മെയ്ൻസ് പരീക്ഷ: ഡിസംബർ 2026 / ഫെബ്രുവരി 2027

അപേക്ഷിക്കേണ്ടവിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ibps.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.