കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനില്‍ (എച്ച്.ഇ.സി.) ട്രെയിനിയാവാന്‍ അവസരം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള എച്ച്.ഇ.സി.-ന്റെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് 2021-22, 2022-23 വര്‍ഷങ്ങളിലെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പ് ട്രെയിനിങ് സ്കീമിലേക്കാണ് (സി.ടി.എസ്.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 206 ഒഴിവുണ്ട്.
ഒഴിവുകള്‍: ഇലക്ട്രീഷ്യന്-20, ഫിറ്റര്‍-40, മെഷിനിസ്റ്റ്-16, വെല്‍ഡര്‍-40, കംപ്യൂട്ടര്‍ ഓപ്പറേറ്റഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍സ് (കോപ്പാ)-48, സീവിങ് ടെക്നോളജി (ടെയ്ലറിങ്)-42.
യോഗ്യത: ഇലക്ട്രീഷ്യന്, ഫിറ്റര്‍, മെഷിനിസ്റ്റ്, കോപ്പാ ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയം/തത്തുല്യവും വെല്‍ഡര്‍, സീവിങ് ടെക്നോളജി എന്നീ ട്രേഡുകളില്‍ എട്ടാംക്ലാസ് വിജയവുമാണ് യോഗ്യത.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും www.hecltd.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
Content Highlights: 206 Trainee vacancies in Heavy Engineering Corporation
Published: 19 Jul 2021, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented