CAT 2022: കുട്ടികളെ പഠിപ്പിക്കാന്‍ പരീക്ഷ എഴുതി; രഞ്ജിത്തിന് നാലാംവട്ടവും നൂറില്‍ നൂറ്


By സരിന്‍ എസ്. രാജന്‍

3 min read
Success Stories
Read later
Print
Share

എംബിഎ സ്വപ്‌നം കാണുന്ന പലര്‍ക്കും CAT (Common Admission Test) ഒരു ബാലികേറാമലയാണ്. എന്നാല്‍ ബുധനാഴ്ച പ്രഖ്യാപിച്ച CATഫലം വന്നപ്പോള്‍ നാലാം തവണയും നൂറ് പെര്‍സന്റൈല്‍ സ്‌കോര്‍ ചെയ്ത കഥയാണ് രഞ്ജിത്തിന് പറയാനുള്ളത്.

രഞ്ജിത് തോമസ് ജോഷ്വാ

പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന് പരീക്ഷാ പരിശീലനം നടത്തുന്ന അധ്യാപകര്‍ പറഞ്ഞുകൊടുക്കുക പതിവാണ്. എങ്ങനെ നെഗറ്റീവ് മാര്‍ക്ക് വരാതെ ഏറ്റവും നന്നായി സ്‌കോര്‍ ചെയ്യാമെന്നും അവര്‍ പറഞ്ഞുകൊടുക്കും. എന്നാല്‍ തന്റെ കുട്ടികള്‍ ഏറ്റവും നന്നായി പരീക്ഷയെഴുതാന്‍, അവര്‍ക്കൊപ്പം പരീക്ഷ എഴുതുക. ഒന്നും രണ്ടും തവണയല്ല, നാല് തവണ. പരീക്ഷ എഴുതുക മാത്രമല്ല, നാല് തവണയും 100 പേര്‍സന്റൈല്‍ സ്‌കോര്‍ എന്ന സ്വപ്‌ന നേട്ടവും അയാള്‍ സ്വന്തമാക്കി. ആ അധ്യാപകന്റെ പേര് രഞ്ജിത് തോമസ് ജോഷ്വാ. ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിലടക്കം പ്രവേശനം സാധ്യമായിരുന്നിട്ടും ആ വഴി തെരഞ്ഞടുക്കാതെ ഇപ്പോഴും പരീക്ഷാ പരിശീലകനായി തുടരുകയാണ് രഞ്ജിത്ത്.

മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ് CAT. എംബിഎ സ്വപ്‌നം കാണുന്ന പലര്‍ക്കും CAT (Common Admission Test) ഒരു ബാലികേറാമലയാണ്. എന്നാല്‍ ബുധനാഴ്ച പ്രഖ്യാപിച്ച CATഫലം വന്നപ്പോള്‍ നാലാം തവണയും നൂറ് പെര്‍സന്റൈല്‍ സ്‌കോര്‍ ചെയ്ത കഥയാണ് രഞ്ജിത്തിന് പറയാനുള്ളത്. വിദ്യാഭ്യാസമേഖലയില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകളും സ്വന്തമായി CAT കോച്ചിങ് സെന്ററും നടത്തുകയാണ് ഈ 34-കാരന്‍.

പരീക്ഷയെഴുതിയത് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി
വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പാറ്റേണ്‍ മനസിലാക്കാന്‍ വേണ്ടിയാണ് പല പരീക്ഷകളും അഭിമുഖീകരിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. താന്‍ പരിശീലനം നല്‍കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നതാണ് ഈ നേട്ടത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കുന്നതെന്നും രജ്ഞിത് കൂട്ടിച്ചേര്‍ത്തു. 2015, 2016, 2017 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നൂറ് പെര്‍സന്റൈല്‍ സ്‌കോർ രജ്ഞിത് കരസ്ഥമാക്കിയത്.

2022 CAT പരീക്ഷയില്‍ ഇത്തവണ പതിനൊന്ന് പേര്‍ക്കാണ് നൂറ് പേര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചത്. അതില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിയാണ് രജ്ഞിത്. 99.995 ന് മുകളിലുള്ള സ്‌കോറുകളെല്ലാം 100 പെര്‍സന്റൈലിലേക്ക് റൗണ്ട് ഓഫ് ചെയ്യുകയാണ് പതിവ്. നവംബര്‍ 27-ന് നടന്ന പരീക്ഷയില്‍ 293 പരീക്ഷാ കേന്ദ്രങ്ങളിലായി 2.22 ലക്ഷം വിദ്യാര്‍ഥികള്‍ ആണ് പരീക്ഷ എഴുത്തിയിരുന്നത്. നൂറ് പെര്‍സന്റൈല്‍ നേടിയ പതിനൊന്ന് പേരില്‍ പത്ത് പേരും എന്‍ജിനിയറിങ് പശ്ചാത്തലത്തില്‍ നിന്നാണ്.

ടിപ്‌സ് കണ്ടുപിടിക്കുന്നത് പരീക്ഷയെഴുത്തിലൂടെ

നാല് തവണയും പരീക്ഷയ്ക്ക് എങ്ങനെ ഈ സ്കോര്‍ നേടിയെന്നും രഞ്ജിത് പറയുന്നു: 'ഞാന്‍ പരീക്ഷ എഴുതുമ്പോഴാണ് പരിശീലനത്തിനിടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള ടിപ്‌സ് ലഭിക്കുന്നത്. മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ക്കെല്ലാം ഒരേ സ്‌കോറാണ്. ചില ചോദ്യങ്ങള്‍ സിലബസ് നമ്മള്‍ വിട്ടു പോയിട്ടുണ്ടോയെന്നറിയാന്‍ വേണ്ടി വരുന്നതാണ്. സ്‌കൂള്‍ പരീക്ഷയില്‍ എല്ലാ ചോദ്യങ്ങളും അറ്റന്‍ഡ് ചെയ്യാനുള്ള സമയം ലഭിക്കും. സ്‌കൂളിലെ മാത്സ് പരീക്ഷയില്‍ അറിയുന്നതും അറിയാത്തതുമെല്ലാം നമ്മള്‍ അറ്റന്‍ഡ് ചെയ്യും. നമ്മള്‍ക്ക് എന്തറിയാം, അറിയില്ലെന്നുള്ളതിനുള്ള മെറ്റാ നോളഡ്ജ് അസെസ്മെന്റാണ് പ്രധാനം. 'knowledge about your knowledge. സ്‌കൂള്‍ പരീക്ഷയില്‍ നമ്മള്‍ എല്ലാത്തിനും ഉത്തരം എഴുതുന്നതിനാല്‍ മെറ്റാ നോളഡ്ജ് അസെസ്മെന്റിന്റെ ആവശ്യം വരുന്നില്ല. സ്‌കൂളില്‍ നൂറില്‍ എഴുപത് മാര്‍ക്ക് കിട്ടിയാല്‍ ബാക്കി 30 knowledge gap ഉണ്ട്. സ്‌കൂളുകളില്‍ ഇത്തരത്തിലുള്ള നോളഡ്ജ് ഗ്യാപിന്റെ ഫോളോ അപ് നടക്കാറില്ല. അടുത്ത ടേമിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍ ഇത്തരം വിടവുകളുടെ പ്രാധാന്യം മത്സരപരീക്ഷകള്‍ വരുമ്പോഴാണ് നമ്മളറിയുന്നത്. കാറ്റിലെ മാത്സ് പരീക്ഷയില്‍ 22 ചോദ്യങ്ങളും 40 മിനുട്ടുമാണ്. അറിവ് നേടി സ്‌കില്‍ പാടെ ഉപേക്ഷിക്കുന്ന നിലപാടാണ് കാറ്റ് പരീക്ഷയില്‍ മാറേണ്ടത്.'

അറിവ് മാത്രം പോര, CAT-ല്‍ തിളങ്ങാന്‍ സ്‌കില്ലും വേണം

അറിവും സ്‌കില്ലുമാണ് CAT പരീക്ഷയില്‍ പ്രധാനം. ബാക്കി ഏത് മത്സരപരീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോഴും കാറ്റ് പരീക്ഷയില്‍ സ്‌കില്ലിന് അധിക പ്രാധാന്യമുണ്ട് വളരെ ബേസിക്കായ അറിവ് മാത്രമാണ് കാറ്റില്‍ വേണ്ടിവരുന്നത്. പത്താം ക്ലാസ് നിലവാരത്തിലെ മാത്സും ഇംഗ്ലീഷുമാണ് CAT- പരീക്ഷയ്ക്ക് വേണ്ടത്. എല്ലാ മേഖലയില്‍ നിന്നുള്ളവരും എഴുതുന്ന ഒരു പരീക്ഷ കൂടിയാണ് CAT. അതിനാല്‍ കോമണ്‍ സിലബസാണ് മത്സരപരീക്ഷയില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നു കരുതി ഇതെല്ലാം കാണാപ്പാഠം പഠിച്ചതുകൊണ്ട് മാത്രം പ്രവേശനപരീക്ഷ കടക്കാനാകില്ലെന്നും അഭിപ്രായപ്പെടുന്നു രജ്ഞിത്.

CAT - പ്രവേശനസ്ഥാപനങ്ങള്‍

അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്ദോര്‍, ജമ്മു, കാഷിപുര്‍, കോഴിക്കോട്, ലഖ്‌നൗ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, റോഹ്തക്, സാംബല്‍പുര്‍, ഷില്ലോങ്, സിര്‍മോര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നീ 20 ഐ.ഐ.എമ്മിലെ പ്രവേശനമാണ് 'CAT'ന്റെ പരിധിയില്‍ വരുന്നത്. ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശനരീതിയുണ്ടാകും. ചില ഇതര സ്ഥാപനങ്ങളും കാറ്റ്-2022 സ്‌കോര്‍ ഉപയോഗിച്ച് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനം നടത്തും. വിവരങ്ങള്‍ക്ക് www.iimcat.ac.in

പ്രോഗ്രാമുകള്‍

വിവിധ സ്‌പെഷ്യലൈസേഷനുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) വിവിധ സ്‌പെഷ്യലൈസേഷനുകളിലെ എം.ബിഎ. എന്നിവയിലൊന്ന് എല്ലായിടത്തും ഉണ്ട്.
പി.ജി. തലത്തിലെ പ്രധാന സ്‌പെഷ്യലൈസേഷനുകള്‍ : ഫുഡ് ആന്‍ഡ് അഗ്രിബിസിനസ് മാനേജ്‌മെന്റ്, ബിസിനസ് അനലറ്റിക്‌സ്, ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, അനലറ്റിക്‌സ്, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, സസ്റ്റെയ്നബിള്‍ മാനേജ്‌മെന്റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയവ. കോഴിക്കോട് ഐ.ഐ.എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫിനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയിലും പി.ജി. പ്രോഗ്രാമുകളുണ്ട്. വിവരങ്ങള്‍ക്ക് www.iimcat.ac.in

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/തുല്യ യോഗ്യത. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ./എഫ്.ഐ.എ.ഐ. തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷ

കംപ്യൂട്ടര്‍ അടിസ്ഥാനപരീക്ഷ (സി.ബി.ടി.) ആയി രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് പരീക്ഷ. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍(section 1), ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ് (section 2) ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (section 3)എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍. മോക് ടെസ്റ്റ് കാറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Content Highlights: CAT for management, success stories, cat exam, kerala cat top scorer, best CAT coaching, MBA

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented