സൈന്യത്തിൽ നടപ്പാക്കിയ അഗ്നിവീർ പദ്ധതിയിലെ ആദ്യ ബാച്ചുകാർ നാലുവർഷ സേവന കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങാറായി.
പദ്ധതിപ്രകാരമുള്ള സ്ഥിരനിയമനം നിർദിഷ്ട 25 ശതമാനത്തിൽനിന്ന് 50-75 ശതമാനംവരെയായി ഉയർത്താൻ സായുധസേന സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്. അതിന് സേനാനേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കാനിടയുള്ള കാര്യങ്ങൾ പരിശോധിക്കാം
ഇന്ത്യൻ സായുധസേനാ (കര-വ്യോമ-നാവിക സേനകൾ) റിക്രൂട്ട്മെന്റ് പ്രക്രിയയിലെ ഒരു വലിയ പരിഷ്ക്കരണമെന്നനിലയിൽ സർക്കാർ കൊണ്ടുവന്ന, ഏറെ ചർച്ചചെയ്യപ്പെട്ട ഒരു പദ്ധതിയാണ് അഗ്നിവീർ എൻട്രി സ്കീം. പദ്ധതിപ്രകാരം, 17.5-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷ ത്തെ ഹ്രസ്വകാല സേവനത്തിനായി സൈന്യത്തിൽ നിയമിക്കുന്നു. നാലുവർഷത്തിനുശേഷം, ഒരു ബാച്ചിലെ 25 ശതമാനം പേരെ സ്ഥിരംസേവനത്തിനായി റെഗുലർ കേഡറിൽ നിലനിർത്തുകയും ശേഷിക്കുന്ന 75 ശതമാനം പേരെ പിരിച്ചുവിടുകയും ചെയ്യുന്നു.
ഈ നിയമനപ്രക്രിയയെക്കു റിച്ചുള്ള വാദപ്രതിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. അഗ്നി വീരരുടെ സ്ഥിരനിയമനം 25 ശതമാനത്തിൽനിന്ന് 50-75 ശതമാനംവരെയായി ഉയർത്താൻ സായുധസേന സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതിന് സേനാനേതൃത്വത്തെ പ്രേരിപ്പിച്ചി രിക്കാനിടയുള്ള കാര്യകാരണങ്ങൾ പരിശോധിക്കാം.
അഗ്നിവീർ പദ്ധതി എന്നത് സാമ്പത്തിക കാര്യക്ഷമതയും പരമ്പരാഗത സൈനികസുസ്ഥി രതയും തമ്മിലുള്ള ഘടനാപരമായ കൊടുക്കൽവാങ്ങലാണ്. ഇത് സാമ്പത്തികബാധ്യതകൾ കുറയ്ക്കുന്നതോടൊപ്പംതന്നെ കുടുതൽ ഒതുക്കമുള്ളതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു യുവസൈന്യത്തെ സ ഷ്ടിക്കുന്നതിൽ വിജയിച്ചേക്കാം. എന്നിരുന്നാലും ഇത് തൊഴിൽ അനിശ്ചിതത്വത്തിന്റെ ഭാരംയുവാക്കളുടെമേൽ അടിച്ചേൽപ്പിക്കുന്നുണ്ട്. കൂടാതെ ദീർഘകാല പോരാട്ടസജ്ജതയെയും സൈന്യത്തിന്റെ മനോവീര്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരം ഉയർത്തുകയും ചെയ്യും. ഇന്ത്യൻ സൈന്യത്തിൽ നിലവിൽ ഏകദേശം 1.8 ലക്ഷം ഉദ്യോഗസ്ഥരുടെ കുറവുണ്ട്. പരിശീലനം ലഭിച്ച സൈനികരെ ഹ്രസ്വകാലകരാറിനുശേഷം തുടരെ പിരിച്ചുവിടുന്നത്, ഒരിക്കലും നികത്താനാകാത്ത ഇത്തരം ഘടനാപരമായ കുറവുകൾ പരിഹരിക്കുന്നതിനുപകരം അവ കൂടുതൽ വഷളാക്കാനുള്ള സാധ്യ തയുണ്ടാക്കുന്നു. അഗ്നിവീരരുടെ സ്ഥിരനിയമനം 25 ശതമാനത്തിൽനിന്ന് 50-75 ശതമാനം വരെയായി ഉയർത്താൻ സേനാനേതൃത്വം സർക്കാരിനോട് ആവശ്യപ്പെടുന്നുവെങ്കിൽ അത് ഇക്കാരണങ്ങളാലൊക്കെയാണ്.
35 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച് കണ്ണൂർ സ്വദേശിയായ ലേഖകൻ ഇൻഫൻട്രി റെജിമെന്റൽ സെന്ററിന്റെയും കോർ ഓഫ് മിലിറ്ററി പോലീസ് സെന്ററിന്റെ യും കമാൻഡന്റായിരുന്നു.
അഗ്നിവീർ പദ്ധതിയുടെ ഗുണങ്ങൾ
1. ചെറുപ്പവും കായികക്ഷമതയു മുള്ള സൈന്യം, ശരാശരി പ്രായ ത്തിൽ കുറവ്: സായുധസേനയുടെ ശരാശരിപ്രായം 32 വയസ്സിൽനിന്ന് ഏകദേശം 26 വയസ്സായി കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാനനികലക്ഷ്യം. പ്രായം കുറഞ്ഞ സൈന്യം
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ജോലിചെയ്യാനാവശ്യമായ ശാരീരികചടുലതയും അപകടസാധ്യതകൾ ഏറ്റെടുക്കാനുള്ള ശേഷിയും പ്രവർത്തനസജ്ജതയും വർധിപ്പിക്കുന്നു
2. സാമ്പത്തികലാഭം, പെൻഷൻബാധ്യതയിലെ കുറവ്: ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ഇന്ത്യയുടെ പ്രതിരോധബജറ്റിനെ ബാധിക്കുന്നുണ്ടായിരുന്നു. ആജീവനാന്ത പെൻഷന് അർഹതയില്ലാത്ത ഹ്രസ്വകാല റിക്രൂട്ടുകളെ നിയമിക്കുന്നതിലൂടെ സർക്കാരിന് വലിയ തുക ലാഭിക്കാൻ സാധിക്കുന്നു. ഇത് ആധുനിക ആയുധങ്ങൾ, സാങ്കേതികവിദ്യ, ഡ്രോണുകൾ എന്നിവ വാങ്ങുന്നതിനായി നീക്കിവെക്കാനാകും.
3. യുവാക്കൾക്കൊരു സാമ്പത്തിക സേവാനിധി നാലുവർഷത്തെ കാലാവധി പൂർത്തിയായി പുറത്തുപോകുന്ന അഗ്നിവീറുകൾക്ക് ഏകദേശം 11.71 ലക്ഷത്തിന്റെ നികുതിരഹിത സേവാനിധി പാക്കേജ് ലഭിക്കും. പ്രതിമാസ ശമ്പളത്തിൽനിന്ന് പിടിക്കുന്നതു കയ്ക്ക് തുല്യമായി സർക്കാർ നൽകുന്ന തുകയും ചേർത്തുവെച്ചാണ് ഇത് സമാ ഹരിക്കുന്നത്. ഇത് ഗ്രാമീണ, അർധ-ഗ്രാമീണ പശ്ചാ ത്തലങ്ങളിൽനിന്നെത്തുന്ന യുവാക്കൾക്ക് ഒരു ബിസിനസ് തുടങ്ങുന്നതിനോ ഉന്നതവിദ്യാഭ്യാസം നേടുന്ന തിനോ ആവശ്യമായ ഉടനടിയുള്ള സാമ്പത്തികസ്വാ തന്ത്ര്യം നൽകുന്നു.
4. നല്ല തുടക്കശമ്പളം; റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ആദ്യവർഷത്തിൽ 30,000 രൂപ യിൽ തുടങ്ങി നാലാംവർഷത്തോടെ 40,000 രൂപയായി ഉയരുന്ന മികച്ച ശമ്പളം ലഭിക്കും. ഇതിനൊപ്പം റിസ്സ് ഹാർഡ്ഷിപ്പ് അലവൻസുകളും 48 ലക്ഷം രൂപയുടെ നോൺ കോൺ ട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് പരി രക്ഷയും ലഭിക്കും.
5. രാഷ്ട്രനിർമാണം: ഉയർന്ന അച്ചടക്കവും കായികക്ഷമതയും സാങ്കേതികാഭിമുഖ്യവുമുള്ള യുവാക്കളെ തിരികെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. ഇത് സ്വകാര്യ-പൊതു മേഖലകൾക്കായി ഉയർന്ന നിലവാരമുള്ള തൊഴിൽശക്തി സൃഷ്ടിക്കുന്നു.
6. നിയമന മുൻഗണനകൾ: മുൻ അഗ്നിവീറുകൾക്കായി ഒട്ടേറെ സ്ഥാനസർക്കാരുകളും പൊതുമേഖലാസ്ഥാപനങ്ങളും കേന്ദ്ര സായുധ പോലീസ് സേന കളും (സി.എ.പി.എഫ്.), സംസ്ഥാന പോലീസ് വകു പ്പുകളും സംവരണമോ നിയമന മുൻഗണനകളോ പ്രഖ്യാപിച്ചിട്ടുണ്ട്.
7. പൂർണമായും കഴിവിന് മുൻതൂക്കം; റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേർ മാത്രമാണ് സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാൽ, ആരോഗ്യകരമായ ഒരു ആഭ്യന്തര മത്സരം സൃഷ്ടിക്കപ്പെടു ന്നു. ഏറ്റവും കൂടുതൽ പ്രചോദനവും കഴിവും മികച്ച പ്രകടനവുമുള്ള സൈനികർ മാത്രമേ നേതൃത്വത്തിലേക്കും സ്ഥിരമായ പദവികളിലേക്കും വരുകയുള്ളൂവെന്ന് ഇത് ഉറപ്പുനൽകുന്നതായാണ് ഇതിനെ അനുകൂ ലിക്കുന്നവർ വാദിക്കുന്നത്.
ദോഷവശങ്ങളറിയാം
പദ്ധതിയുടെ തുടക്കത്തിൽ ഇതുമായി ബന്ധപ്പെട്ട ദോഷവശങ്ങൾ കാര്യമായിത്തന്നെ ചർച്ചചെയ്യപ്പെട്ടിരുന്നു. എങ്കിലും ആദ്യബാച്ച് അഗ്നിവീറുകൾ നാലുവർഷ സേവനകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങാൻ നിൽക്കുന്ന സാഹചര്യത്തിൽ ഇതിന്റെ കാര്യക്ഷമതയെയും ദീർഘ കാലപ്രത്യാഘാതങ്ങളെയും കുറിച്ചുള്ള പുതിയ വാദപ്രതിവാദങ്ങൾക്ക് വീണ്ടും ജീവൻവെച്ചിട്ടുണ്ട്.
1. ദീർഘകാല തൊഴിൽ സുരക്ഷി തത്വത്തിന്റെയും ആനുകൂല്യങ്ങളു ടെയും അഭാവം: സ്ഥിരമായ ജോലിക്ക് ഒരു ഉറപ്പുമില്ല എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദോഷമായി തുട രുന്നത്. രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹത്തിനുപുറമേ യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിച്ചിരുന്ന ഏറ്റവും വലുതും ശക്തവുമായ കാരണം തൊഴിൽ സുരക്ഷിതത്വമായിരുന്നു.
2. പരിശീലനത്തിലും പ്രവർത്തനക്ഷ മതയിലും ഉണ്ടാകുന്ന വിട്ടുവീഴ്ചകൾ; അടിസ്ഥാനപവും വിപുലവുമായ പരമ്പരാഗത സൈനികപരിശീലനം ഒരു വർഷത്തിലേറെ നീണ്ടു നിന്നിരുന്നു. അഗ്നിവീർ പദ്ധതിയിൽ പരിശീലനം ഏകദേശം ആറു മാസമായി ചുരുക്കിയിരിക്കുന്നു. മുൻപത്തെ സിലബസ് പൂർത്തിയാക്കാനോ സങ്കീർണമായ ആധുനിക സൈനികസാ ങ്കേതികവിദ്യകളിൽ പ്രാവീണ്യംനേടാനോ ആഴത്തിലുള്ള പോരാട്ടവൈദഗ്ധ്യം വളർ ത്തിയെടുക്കാനോ ഈ ചെറിയ പരിശീലനകാലയളവ് അപര്യാപ്തമാണ്.
3. പെൻഷനോ ഗ്രാറ്റ്വിറ്റിയോ ഇല്ല; മുൻപുണ്ടായിരുന്ന പരമ്പരാഗത റിക്രൂട്ടുകളിൽനിന്ന് വ്യത്യസ്തമായി, നാലുവർഷത്തിനുശേഷം പുറത്തു പോകുന്ന 75 ശതമാനം അഗ്നി വീറുകൾക്ക് പെൻഷൻ, ആജീവ നാന്ത ആരോഗ്യപരിരക്ഷ (ഇ.സി. എച്ച്.എസ്.), കാന്റീൻ സൗകര്യ ങ്ങൾ എന്നിവ ലഭിക്കില്ല. സൈന്യത്തിന്റെ ഭാഗമാകാനുള്ള വലിയൊരു പ്രചോദനമായിരുന്ന സാമ്പത്തികസുരക്ഷിതത്വമാണ് ഇല്ലാതാകുന്നത്. ഈയൊരു യാഥാർഥ്യം എപ്പോഴും അവരുടെ മനസ്സിലുണ്ടാകും. ഇത് പ്രതികൂലസാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം കുറയ്ക്കും.
4. തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക: അഗ്നിവീർ പദ്ധതിയിൽനിന്ന് പുറ ത്തുപോകുന്നവരുടെ തുടർന്നുള്ള ജോലിസാധ്യതകളെക്കുറിച്ച് ഇതുവരെ വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല. പരിശീലനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത മനുഷ്യശക്തിയുടെ ശുദ്ധമായ പാഴാക്കലാണിത്. എല്ലാ വർഷവും 21 മുതൽ 28 വരെ പ്രായമുള്ള പതിനായിരക്കണക്കിന് യുവാക്കളെ തൊഴിൽ വിപണിയിലേക്ക് ഇറക്കിവിടുന്നത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർധിപ്പിക്കാൻ ഇടയാക്കുമെന്ന് വിമർശകർ വാദിക്കുന്നു, പ്രത്യേകിച്ച്, വിഭാവനം ചെയ്തതുപോലെ സ്വകാര്യ മേഖലയ്ക്ക് അവരെ ഉൾക്കൊള്ളാൻ കഴിയാതെവന്നാൽ. മുൻ അഗ്നി വീറുകൾക്കായി കേന്ദ്ര പോലീസ് സേനകളിലും വിവിധ സംസ്ഥാന പോലീസ് വകുപ്പുകളിലും പത്തുശതമാനം സംവരണം വാഗ്ദാനംചെതിട്ടുണ്ടെങ്കിലും കോർപ്പറേറ്റ് സ്വകാര്യമേഖലയിൽ സൈനികരുടെ പോർ വൈദഗ്ധ്യത്തിനുചേരുന്ന തത്തുല്യതസ്തികകൾ ഉണ്ടായിരിക്കണമെന്നില്ല.
5. കുറഞ്ഞ സേവന കാലയളവ്; പ്രായോഗികമായി ഒരു അഗ്നിവീറിന് ഫലപ്രദമായി മൂന്നരവർഷം മാത്രമേ സേവനമനുഷ്ഠിക്കാൻ സാധിക്കൂ. അതായത്, നിരന്തരമായി കടന്നുവരുന്ന പരിചയസമ്പന്നരല്ലാത്ത സൈനികരുമായാണ് സൈന്യം പ്രവർത്തിക്കേണ്ടിവരുക. 6. സൈനിക സംഘബോധത്തിന് ഏൽക്കുന്ന ആഘാതം: ഒരു യൂണിറ്റിലെ അംഗങ്ങൾക്കിടയിലുള്ള സഹോദര ബന്ധത്താൽ നയിക്കപ്പെടുന്ന "നാം, നമക്, നിഷാൻ' (ബഹുമതി, വിശ്വ സ്തത, പതാക) എന്നതാണ് ഇന്ത്യൻ
സൈന്യത്തിന്റെ അടിത്തറ. പദ്ധതിപ്ര കാരം തിരഞ്ഞെടുക്കപ്പെടുന്ന 25 ശതമാനത്തിൽ ഇടംപിടിക്കുന്നതിനായുള്ള കടുത്ത മത്സരം അഗ്നിവീറുകൾക്കിടയിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. ഈ മത്സരം ഉയർന്ന സമ്മർദമനുഭവിക്കേണ്ടിവരുന്ന യുദ്ധ സാഹചര്യങ്ങളിൽ യൂണിറ്റിന്റെ ഐക്യത്തിന് അത്യന്താപേക്ഷിതമായ പരമ്പരാഗ തസൗഹാർദം, നിരുപാധികവിശ്വാസം, സാ ഹോദര്യം എന്നിവയെ തകർക്കുമെന്ന് വിമർശകർ ആശങ്കപ്പെടുന്നു.
7. റെജിമെന്റൽ സംസ്കാരത്തിന്റെ തകർച്ച; ഇന്ത്യൻ സൈന്യത്തിന്റെ പ്രശസ്തമായ റെജിമെന്റൽ സംവിധാനം, പങ്കിട്ട ചരിത്രത്തിലും ദീർഘകാലത്തെ ബന്ധങ്ങളിലും അധിഷ്ഠിതമായ ആഴത്തിലുള്ള വിശ്വസ്തത വളർത്തിയെടുക്കുന്ന ഒന്നാണ്. കുറഞ്ഞ സേവന കാലയളവും താത്കാലിക സൈനികരും ഈ സവിശേഷമായ സൈനികസംസ്ക്കാരത്തെ ഇല്ലാതാക്കാൻ കാരണമാകും.
8. ശാരീരികക്ഷമതയും മാനസികക്ഷമതയും: ഇതുരണ്ടും ഒരു നിശ്ചിത കാലയളവിൽ ക്രമാനുഗതമായി രൂപപ്പെടുന്നവയാണ്. ട്രെയിനികൾക്ക് പരിക്കുകൾ ഏൽക്കാത്തരീതിയിൽ ശാരീ രികക്ഷമത ക്രമേണ വികസിപ്പിച്ചെടുക്കണം. എന്നാൽ, മാനസികമായ ക്ഷമതയും കരുത്തുമെന്നത് തീർത്തും വ്യത്യസ്തമാണ്. അത് വളർത്തിയെടുക്കാൻ ഗണ്യമായ സമയവും അനുഭവപരിചയവും ആവശ്യമാണ്.
9. റാങ്കുകൾക്കിടയിലെ അസമത്വം: അപകടകരമായ മേഖലകളിൽ ഒരേപോലെ സേവനമനുഷ്ഠിക്കുന്ന സൈനികർക്കിടയിൽ ഈ പദ്ധതി രണ്ടു വ്യത്യസ്തവിഭാഗങ്ങളെ സൃഷ്ടിക്കുന്നു. ആദ്യത്തേത് ആജീവനാന്ത ആനുകൂല്യങ്ങളും സുരക്ഷിതത്വവുമുള്ള സ്ഥിരം സൈനികരുടെ വിഭാഗമാണ്. തങ്ങളുടെ കുടുംബത്തിന് സമാനമായ ദീർഘകാല സുരക്ഷാവലയങ്ങളൊന്നുമില്ലാതെ താത്കാലികക രാറുകളിൽ അതേ ജോലികൾ ചെയ്യുന്ന അഗ്നിവീറുകളാണ് രണ്ടാം വിഭാഗം.
10. സാമൂഹികമായ അപകടസാധ്യതകൾ: കഠിനമായ പോരാട്ട, ആയുധ, യുദ്ധതന്ത്ര പരിശീലനങ്ങൾ ലഭിച്ച പതിനായിരക്കണക്കിന് യുവാക്കൾ ഏതാനും വർഷത്തിനുശേഷം സാധാരണ സമൂഹത്തിൽ തൊഴിലില്ലാത്തവരായോ അല്ലെങ്കിൽ കുറഞ്ഞ വേതനമുള്ള ജോലികളിൽ ഏർപ്പെടുന്നവരായോ മാറുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാവിദഗ്ധർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഈ യുവാക്കൾ, പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തെറ്റായ കൈകളിൽ അകപ്പെടുമോ എന്ന ആശങ്ക എപ്പോഴും നിലനിൽക്കും.
Content Highlights: As the first batch of Agniveers prepares to complete its four-year tenure, the Indian Armed Forces have reportedly urged the government to increase the permanent absorption rate from 25% to 50-75% to address critical manpower shortages and safeguard operational combat readiness.
Published: 09 Jul 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented