വ്യോമസേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT)02/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്‌ളയിങ് ബ്രാഞ്ചിലേക്കുള്ള എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രിയ്ക്കും ഇതോടൊപ്പം അപേക്ഷിക്കാം. 304 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 67 ഒഴിവ് വനിതകള്‍ക്കാണ്. 2025 ജൂലായ് മാസത്തില്‍ കോഴ്സ് ആരംഭിക്കും. 

To advertise here,

പ്രായം: ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-24വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-26 വയസ്സ്. 
യോഗ്യത: ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനവസരം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്സ്, മാര്‍ക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കും). അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകര്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. 

പരീക്ഷാഫീസ്: എന്‍.സി.സി.സ്‌പെഷ്യല്‍ എന്‍ട്രിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ 550 രൂപ (പുറമെ ജി.എസ്.ടിയും) ഫീസ് അടയ്ക്കണം. 
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. മേയ് 30 മുതല്‍ അപേക്ഷിക്കാം. അവസാനതീയതി: ജൂണ്‍ 30 (രാത്രി 11.30 വരെ)