
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയിൽ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യത്തെ വനിതാ ഓഫീസറായി ചരിത്രം കുറിച്ച് ശക്തി ശർമ. ചൊവ്വാഴ്ച വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി അവർ ചുമതലയേറ്റു.
1994 ജൂൺ 18-നാണ് ശക്തി ശർമ ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മിഷൻ ചെയ്യപ്പെടുന്നത്. തുടർന്ന് വിവിധ പരിശീലന കേന്ദ്രങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ആസ്ഥാനങ്ങൾ, വ്യോമസേനാ ആസ്ഥാനം എന്നിവിടങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചു. സൈനിക് സ്കൂളിന്റെ കമാൻഡിങ് ചുമതലയിലെത്തുന്ന ആദ്യത്തെ ട്രെെ- സർവീസസ്
വനിതാ ഓഫീസറായിരുന്നു അവർ. കപുർത്തലയിലെ സൈനിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: Air Vice Marshal Shakti Sharma becomes the first non-medical woman officer to attain this rank in the Indian Armed Forces., Took charge as Assistant Chief of Air Staff (Education) at Air Headquarters on Tuesday., Over three decades of distinguished service since being commissioned into the IAF Education Branch on June 18, 1994., Played a crucial role in establishing IAF Chairs of Excellence at IIT Kanpur and Pune University., Previously served as the first tri-services woman officer to command a Sainik School (Kapurthala).
Published: 01 Sept 2026, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented