കൊച്ചി: പത്ത് മാസത്തിനിടെ 65 എഡിഷനിലെത്തിയ മാതൃഭൂമി ബുക്‌സ് പ്രസാധനം ചെയ്ത 'കമ്പിളികണ്ടത്തെ കൽഭരണികൾ'എന്ന അനുഭവക്കുറിപ്പിന്റെ രചയിതാവ് ബാബു അബ്രഹാമിനും, മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനനും മലയാള കൊല്ലവർഷം 1201-ലെ മലയാള പുരസ്‌കാരം എറണാകുളം എം.കെ. സാനു മാസ്റ്റർ നഗറിൽ നടന്ന ചടങ്ങിൽ ജി.കെ. പിള്ള തെക്കേടത്ത് സമർപ്പിച്ചു.

To advertise here,

സമിതിയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ട്, ചലച്ചിത്ര ജനറൽ കൗൺസിൽ അംഗം മിൻഹാജ് മേദാർ അധ്യക്ഷ പ്രസംഗവും, സ്വാഗത പ്രസംഗവും നടത്തി. സമിതി അംഗങ്ങളായ നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രതീഷ് സൈമൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

മോഹൻലാൽ, ചലച്ചിത്ര നടി കാർത്തിക, ജയപ്രകാശ് കുളൂർ തരുൺമൂർത്തി, പ്രകാശ് വർമ്മ, അഭിനയ, അരുൺ വൈഗ, അശ്വതി ചന്ദ് കിഷോർ, ഗോകുൽ സുരേഷ്, എന്നിവർക്ക് പുരസ്‌കാര സമർപ്പണ വേദിയിൽ എത്താൻ സാധിക്കാത്തതിനാൽ നേരിട്ട് പുരസ്‌കാരങ്ങൾ നൽകുമെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.