
കോഴിക്കോട്: വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യത്തിന്റെ അപാരതയെ ബോധ്യപ്പെടുത്തിയതാണ് പട്ടാളജീവിതം തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ അനുഭവമെന്ന് ലെഫ്. കേണല്‍ സോണിയാ ചെറിയാന്. മാതൃഭൂമി ബുക്സ് സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. സോണിയയുടെ 'ഇന്ത്യന്‍ റെയിന്‍ബോ' എന്ന പുസ്തകത്തെക്കുറിച്ച് സംവദിക്കുകയായിരുന്നു അവര്‍.
''മഞ്ഞും മലയും സമുദ്രതീരവും മരുഭൂമിയും നമുക്കുണ്ട്. മദ്രാസും മുംബൈയും കശ്മീരും നമ്മുടേതാണ്. ഭക്ഷണത്തിലും വേഷത്തിലും കാലാവസ്ഥയിലും ഭാഷയിലും ആചാരങ്ങളിലും ഭാരതം സമാനതകളില്ലാത്ത വൈവിധ്യമൊരുക്കുന്നു. കഠിനകാലങ്ങളില്‍ മൃദുലരാകുന്ന മനഷ്യരെ കണ്ടു. ഒരുമിച്ചുനിന്ന് പൊരുതുന്നവര്‍ തമ്മിലുള്ള അടുപ്പം കണ്ടു. ജീവന് പണയം വെച്ചും ഉണ്ടചോറിന്റെ ഉപ്പ് മറക്കാത്ത ദേശസ്നേഹികളായ പട്ടാളക്കാരെ കണ്ടു. അകക്കാമ്പിന്റെ കരുത്തില്‍ ആഴങ്ങളെയും കൊടുമുടികളെയും അതിര്‍ത്തികളെയും പുല്കുന്നവരെ കണ്ടു. സര്‍വ ധര്‍മസ്ഥലില്‍ ഗീതയും ഖുര്‍-ആനും ബൈബിളും ഗുരുഗ്രന്ഥസാഹിബും ഒരുമിച്ചിരുന്ന് വായിക്കുന്നവരെ കണ്ടു. നാടന്‍പാട്ടുകളും ആചാരങ്ങളും മിത്തുകളും വ്യത്യസ്ത നാടുകളിലെ മനുഷ്യരെ കൂട്ടിയിണക്കുന്നത് കണ്ടു. ഇതെല്ലാം കണ്ടിട്ട് ഇപ്പോള്‍ അക്ഷരം ഇത്ര സ്നേഹം തരുമെന്ന് മാതൃഭൂമിയിലൂടെ താന്‍ അനുഭവിച്ച് അറിയുന്നു''- ഡോ. സോണിയാ ചെറിയാന് പറഞ്ഞു.
വനിത എഴുതിയ ആദ്യത്തെ പട്ടാള ഡയറിക്കുറിപ്പ് എന്ന് സക്കറിയ വിശേഷിപ്പിച്ച ഗ്രന്ഥത്തെക്കുറിച്ച് കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ റിട്ട. ഇംഗ്ലീഷ് വകുപ്പധ്യക്ഷ ബിന്ദു ആമാട്ട് ഡോ. സോണിയാ ചെറിയാനുമായി സംവദിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഡോ. സോണിയ രസകരമായി മറുപടികള്‍ നല്കി.
Content Highlights: LT. Colonel Dr.Sonia Cherian, Indian rainbow, Book, Mathrubhumi books
Published: 19 Aug 2023, 10:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented