കോഴിക്കോട്: രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ 30 പ്രതിഭകളുടെ ശാസ്ത്രജീവിതം രേഖപ്പെടുത്തിയ ഗ്രന്ഥമാണ് സയന്‍സ് ജേണലിസ്റ്റ് ജോസഫ് ആന്റണി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ശാസ്ത്രപ്രതിഭകള്‍'. പ്രസ്തുത പുസ്തകം ഇപ്പോള്‍ മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍(mbibooks.com) പ്രീ-ബുക്കിങ് ചെയ്യാം. 1,350 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-ബുക്ക് ചെയ്യുന്നവര്‍ക്ക് 1,119 രൂപയ്ക്ക് ലഭ്യമാകും.

To advertise here,

പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടി മുന്നേറി ശാസ്ത്രചരിത്രത്തില്‍ ഇടം നേടിയവരാണ് ഇന്ത്യയിലെ ആദ്യ ആധുനികശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് അധികാരികളുടെ മുന്‍വിധികളും വംശവിവേചനവും കൂസാതെ മൗലികഗവേഷണത്തിന് ഇറങ്ങിത്തിരിച്ച അവര്‍, ഇന്ത്യക്കാരില്‍ ആത്മാഭിമാനമുയര്‍ത്തുക മാത്രമല്ല, രാജ്യത്തിന്റെ ബൗദ്ധിക ഉന്നമനത്തില്‍ മഹത്തായ പങ്കുവഹിക്കുകയും ചെയ്തു. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അത്തരം 30 പ്രതിഭകളുടെ ശാസ്ത്രജീവിതമാണ് ഈ പുസ്തകത്തില്‍ ചുരുള്‍നിവരുന്നത്. ഇന്ത്യക്കാരെന്ന നിലയ്ക്ക് നമുക്ക് അഭിമാനിക്കാന്‍ ആധുനികകാലത്ത് എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായും ഈ ഗ്രന്ഥത്തെ കാണാം.ജോസഫ് ആന്റണി പത്തു വര്‍ഷംകൊണ്ട് തയ്യാറാക്കിയ ഗ്രന്ഥമാണ് 'ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ശാസ്ത്രപ്രതിഭകള്‍'.

1164 പേജുകളുള്ള പുസ്തകം രണ്ട് ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ എട്ട് മുതല്‍ ഗ്രന്ഥം വായനക്കാര്‍ക്ക് ലഭ്യമാകും.

പുസ്തകം മുന്‍കൂറായി ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.