മാതൃഭൂമി ബുക്‌സും അക്കാഫ് ഇവന്റ്സും ചേർന്ന് ലോകത്തെമ്പാടുമുള്ള 35 വയസ്സ് വരെ പ്രായപരിധിയുള്ള കഥാകൃത്തുകൾക്കായി നടത്തിയ ചെറുകഥാമത്സരത്തിലെ സമ്മാനിതമായ കഥകൾ ഉൾപ്പെടെ മികച്ച 15 കഥകളുടെ സമാഹാരം ‘കഥാമാപിനി’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി.

To advertise here,

അക്കാഫ് ഇവന്റ്സിന്റെ മൂന്ന് പുസ്തകങ്ങളും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി. അക്കാഫ് അംഗങ്ങളുടെ കലാലയ ഓർമ്മകുറിപ്പുകളുടെ പുസ്തകമായ ‘വേരുകളിലേക്ക് ഒരു വരി ദൂരം,’ യു. എ. ഇ സ്കൂൾ വിദ്യാർത്ഥികൾക്കായി അക്കാഫ് നടത്തിയ ഇംഗ്ലീഷ് കഥാമത്സരത്തിലെ മികച്ച 35 കഥകൾ അടങ്ങിയ ‘ദ മിറർ’ എന്നീ പുസ്തകങ്ങളാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മെയിൻ ഹാൾ ബാൾ റൂമിൽ നവംബർ 8 ഞായറാഴ്ച രണ്ട് മണിയ്ക്ക് നടന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് ആർ. രാജശ്രീ, സന്തോഷ്‌ ഏച്ചിക്കാനം, മോഹൻകുമാർ എന്നിവർ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു.

എലൈറ്റ് ഗ്രൂപ്പ്‌ എം. ഡി ആർ. ഹരികുമാർ, ഐസക് ജോൺ പട്ടാണി പറമ്പിൽ, ഷാഹുൽ ഹമീദ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ എന്നിവർ ആർ. രാജശ്രീയെയും സന്തോഷ്‌ ഏച്ചിക്കാനത്തെയും പ്രൊഫസർ അലിയാരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.

സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ. അഡ്വ. ഹാഷിക് തൈക്കണ്ടി, ബക്കർ അലി, മനോജ്‌ കെ വി,ഷിബു മുഹമ്മദ്‌, രഞ്ജിത് കോടോത്ത്, വിദ്യ പുതുശ്ശേരി അർഷാദ് ബത്തേരി, സുധി സാഹിബ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. അജിത് വള്ളോലി, അക്ബർ ആലിക്കര, മഞ്ജു ശ്രീകുമാർ എന്നിവർ പുസ്തക പരിചയം നടത്തി.