
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന വി.ഡി. സവര്‍ക്കറെക്കുറിച്ച് വസ്തുതകളുടെ വെളിച്ചത്തില്‍ വൈരുധ്യങ്ങള്‍ നിരത്തി ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകം. 'ദ ന്യൂ ഐക്കണ്‍: സവര്‍ക്കര്‍ ആന്‍ഡ് ദ ഫാക്ട്സ്' എന്ന പേരില്‍ 543 പേജ് പുസ്തകം ഗാന്ധിജി വധിക്കപ്പെട്ട ദിനമായ ജനുവരി 30-ന് പുറത്തിറങ്ങും. പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസാധകര്‍.
1908-ല്‍ സുഹൃത്തുക്കളായി താനും ഗാന്ധിജിയും ലണ്ടനില്‍ ഇന്ത്യാഹൗസില്‍ താമസിച്ചിരുന്നു എന്ന സവര്‍ക്കറുടെ വാദത്തിനെ ഷൂരി പുസ്തകത്തില്‍ ഇങ്ങനെ ഖണ്ഡിക്കുന്നു: 1908-ല്‍ ഗാന്ധിജി ലണ്ടനില്‍ ഉണ്ടായിരുന്നിട്ടേയില്ല. 1891-ല്‍ അദ്ദേഹം ഇംഗ്ലണ്ട് വിട്ടിരുന്നു!.
ഫ്രാന്‍സിലെ മാഴ്‌സെയില്‍വെച്ച് രക്ഷപ്പെടാനായി സവര്‍ക്കര്‍ കടലിനോട് മല്ലിട്ടിരുന്നോ? 'ഗാന്ധി വധത്തിന്റെ വിചാരണ വേളയില്‍ സവര്‍ക്കര്‍ പറഞ്ഞതുപോലെ സുഹൃത്തുക്കളാ'യി സവര്‍ക്കറും ഗാന്ധിജിയും ലണ്ടനില്‍ ഒന്നിച്ച് താമസിച്ചിരുന്നോ? അന്തമാനിലെ ജയിലിലെ അനുഭവങ്ങളാണോ സവര്‍ക്കറെ മുസ്ലിം വിരോധിയാക്കിയത്? ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള സവര്‍ക്കറുടെ ദയാഹര്‍ജിക്ക് പുറകിലെന്താണ്?.ബ്രിട്ടീഷുകാര്‍ ആവശ്യപ്പെടാതിരുന്നിട്ടും താനൊരു 'രാഷ്ട്രീയ ഉപകരണ'മായിക്കോളാം എന്ന് വാഗ്ദാനം നല്‍കിയിട്ടാണോ സവര്‍ക്കര്‍ ജയില്‍ മോചിതനായത്? ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കിയിരുന്നോ? നേതാജി സുഭാഷ് ചന്ദ്രബോസിന് വഴികാട്ടിയായത് സവര്‍ക്കറായിരുന്നോ?. ഹിന്ദുമതത്തെക്കുറിച്ചും ഗോപൂജയെക്കുറിച്ചുമുള്ള സവര്‍ക്കറിന്റെ ബോധ്യങ്ങള്‍ എന്തൊക്കെയായിരുന്നു? അദ്ദേഹത്തിന്റെ രാഷ്ട്രസങ്കല്പം എന്തായിരുന്നു? ഗാന്ധിജിയെ മായ്ച്ച് കളയാനാണോ വര്‍ത്തമാനകാലത്ത് സവര്‍ക്കര്‍ ഉയിര്‍ത്തെഴുന്നേറ്റ് വന്നിരിക്കുന്നത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഷൂരി പുസ്തകത്തിലൂടെ ഉത്തരം കണ്ടെത്തുന്നു.
സവര്‍ക്കറുടെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍, പ്രബന്ധങ്ങള്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍, രഹസ്യാന്വേഷണ രേഖകള്‍, വര്‍ത്തമാനകാല രേഖകള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയുടെ പുസ്തകം.
Content Highlights: gandhiji and savarkar had never lived together as friends in london reveals arun shouries book
Published: 19 Jan 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented