കോഴിക്കോട്: ഏവരും കാത്തിരുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ അവസാന നോവല്‍ 'അണ്‍ടില്‍ ഓഗസ്റ്റ്'(ഓഗസ്റ്റ് വരെ) ചൊവ്വാഴ്ച വിപണിയിലെത്തും. പുസ്തകം മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാകും. 799 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ 649 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫർ മാർച്ച്‌ 20 വരെ മാത്രം.

To advertise here,

മാര്‍ച്ച് ആറിനാണ് നോവല്‍ പുറത്തിറങ്ങിയത്. മാര്‍ക്കേസ് വിടവാങ്ങി പത്താംവര്‍ഷമാണ് നോവല്‍ പ്രസിദ്ധീകരിച്ചത്‌. 

'ഏകാന്തതയുടെ നൂറുവര്‍ഷ'ങ്ങളും 'കോളറക്കാലത്തെ പ്രണയവു'മെല്ലാം രചിച്ച മാര്‍ക്കേസ് 2014 ഏപ്രില്‍ 17-നാണ് അന്തരിച്ചത്. അതിന് 15 വര്‍ഷംമുമ്പ് എഴുതിത്തുടങ്ങിയതാണ് അന മഗ്ദലെന ബാക്കിന്റെ കഥയായ 'അണ്‍ടില്‍ ഓഗസ്റ്റ്.'

1999 -ല്‍ ഇതിന്റെ ആദ്യ അധ്യായം മാര്‍ക്കേസ് പൊതുസദസ്സില്‍ വായിച്ചിരുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ തൃപ്തനല്ലാതിരുന്നതിനാല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പകരം, കൈയെഴുത്തുപ്രതികള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബന്ധുക്കള്‍ അവ യു.എസിലെ ഓസ്റ്റിനിലുള്ള ടെക്സസ് സര്‍വകലാശാലയിലെ ഹാരി റാന്‍സം സെന്ററിന് നല്‍കി.

കൈയെഴുത്തുപ്രതി നോവലായി ഇറക്കാവുന്നതാണെന്ന് അവിടെയുള്ളവരാണ് മാര്‍ക്കേസിന്റെ മക്കളായ റോഡ്രിഗോയെയും ഗൊണ്‍സാലോയെയും ബോധ്യപ്പെടുത്തിയത്. മാര്‍ക്കേസിന്റെ 97-ാം ജന്മദിനമായ മാര്‍ച്ച് ആറിന് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞതും അവരാണ്.

മാര്‍ക്കേസിന്റെ അവസാനകൃതിയാണിതെന്നും ഇനി കൈയെഴുത്തുപ്രതികളൊന്നും ബാക്കിയില്ലെന്നും അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചിരുന്നു.