
തിരുവനന്തപുരം: വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യം ഡോ. വെള്ളായണി അര്‍ജുനന്‍ നവതിയില്‍. അഞ്ച് പുസ്തകം പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നവതിയാഘോഷം വെള്ളിയാഴ്ച നടക്കുക. സ്വന്തം പ്രതിഭകൊണ്ടും പ്രയത്നംകൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ വെള്ളായണിയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും ഏകമകനായാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്ടറേറ്റും മൂന്ന് ഡി.ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1975-ല്‍ സ്റ്റേറ്റ് എന്‍സൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എന്‍സൈക്ലോപീഡിയയെ ജനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡയറക്ടര്‍ തുടങ്ങി പല പദവികളും വഹിച്ച അദ്ദേഹം നിരവധി പേര്‍ക്ക് ഗവേഷണത്തിനു വഴികാട്ടിയായി.
സര്‍വവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്റെ നിര്‍മാണത്തിലും പങ്കാളിയായി.
നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികള്‍ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വസതിയായ ശ്രീമഹലില്‍ വെള്ളായണി അര്‍ജുനന്‍ ഫൗണ്ടേഷന്‍ ഒരുക്കുന്ന ആഘോഷത്തില്‍ അദ്ദേഹം എഴുതിയ അവതാരികകള്‍ ചേര്‍ത്ത ഗ്രന്ഥാവലോകനം ഒന്നും രണ്ടും ഭാഗങ്ങള്‍, സ്വര്‍ണ്ണക്കീരി, മുക്കുറ്റിപ്പൂക്കള്‍, അറിവിന്റെ നറുംപൂക്കള്‍ എന്നിവയാണ് പ്രകാശനം ചെയ്യുന്നത്.
Content Highlights: Dr. Vellayani Arjunan, Indian writer and liguist from kerala, 90th birthday, Tdr vellayani arjunan
Published: 10 Feb 2023, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented