ചാലക്കുടി: ഒരുപാട് സത്യങ്ങള്‍ക്കിടയില്‍ നിന്ന് കവിക്ക് തന്റേതായ സത്യം നിര്‍മ്മിക്കേണ്ടി വരുന്നുവെന്ന് പ്രശസ്ത കവി എസ്.ജോസഫ്. ചാലക്കുടിയില്‍  ബിജു റോക്കിയുടെ കവിതാസമാഹാരമായ 'ബൈപോളാര്‍ കരടി' പ്രകാശനം ചെയ്യുകയായിരുന്നു എസ്.ജോസഫ്. 

To advertise here,

നമ്മള്‍ കാണുന്ന സത്യങ്ങള്‍ പലപ്പോഴും മാറിപ്പോകുന്നു. വലുതിനെ ചെറുതാക്കാനും ചെറുതിനെ വലുതാക്കാനും കവിതയ്ക്ക് കഴിയും.  ലോകത്തെ മനസ്സിലാക്കാന്‍ കവിത സഹായിക്കുന്നു. ഓരോന്നിനെയും ഇഴപിരിച്ചെടുക്കുകയാണ് കവിത. എല്ലാ കവിതകളും കൂടിച്ചേരുമ്പോള്‍ ബൃഹദ് ആഖ്യാനമായി മാറുന്നുവെന്ന് ജോസഫ്  പറഞ്ഞു. പി.എന്‍.ഗോപീകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. ഓരോ പരിഷ്‌കൃതിക്ക് പിന്നിലെയും ത്യാഗം തിരിച്ചറിയുകയുകയാണ് കവിതയെന്ന് ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.  സ്മിത ഗിരീഷ് പുസ്തകം ഏറ്റുവാങ്ങി. വർ​ഗീസ് ആന്റണി പുസ്തക പരിചയം നടത്തി.

എം.ആര്‍.രേണുകുമാര്‍, കുഴൂര്‍ വില്‍സന്‍, പി.ബി. ഹൃഷികേശന്‍, നസീര്‍ കടിക്കാട്, ബാബു സക്കറിയ, കളത്തറ ഗോപന്‍,  റോസ് ജോര്‍ജ്, ബിനു കരുണാകരന്‍,വിദ്യ പൂവഞ്ചേരി, എം എന്‍ പ്രവീണ്‍കുമാര്‍, എം ജി ചന്ദ്രശേഖരന്‍, സുരേഷ്‌കുമാര്‍.ജി, എന്‍. ആര്‍ രാജേഷ്, ദുര്‍ഗ്ഗപ്രസാദ്, രാകേഷ് കോതമംഗലം, സേതുലക്ഷ്മി. സി, രതീഷ് കൃഷ്ണ, ജയശങ്കര്‍ അറയ്ക്കല്‍,  വാസുദേവന്‍ പനമ്പിള്ളി, ജോയ് ജോസഫ് ആച്ചാണ്ടി, എം.ജി.ബാബു , സുരേഷ് മുട്ടത്തി, ഇന്ദുലേഖ പരമേശ്വരന്‍, മഞ്ജു ഉണ്ണികൃഷ്ണന്‍, കെ.വി.അനില്‍കുമാര്‍, ബിജു റോക്കി തുടങ്ങിയവര്‍ സംസാരിച്ചു.