
ഓക്‌ലൻഡ്: ഇന്ത്യ-ന്യൂസീലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ആദ്യമത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇരുടീമുകൾക്കുമുള്ള ഒരുക്കംകൂടിയാണിത്.
ഈഡൻപാർക്കിലെ പിച്ചിൽ ബൗളർമാർക്ക് കൂടുതൽ സഹായം ലഭിക്കും. പന്ത് സ്വിങ് ചെയ്യാനും സാധ്യതയുണ്ട്. ഇതിനാൽ പരിചയസമ്പന്നരായ രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് ഇന്ത്യൻ ടീമിന് നിർണായകമാകും. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരും ബാറ്റർമാരായുണ്ട്. അൻഷുൽ കാംബോജ്, ആഖ്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ് എന്നിവരാണ് പേസർമാർ.
പരിചിതമായ പിച്ചിൽ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയാണ് കിവീസിനുള്ളത്. എന്നാൽ, പരിക്കിൽനിന്ന് മുക്തനല്ലാത്ത ഡെവൺ കോൺവെ കളിക്കുന്നില്ല. വിൽ യങ്ങിനൊപ്പം ടിം സെയ്ഫർട്ട് ഇന്നിങ്‌സ് ഓപ്പൺ ചെയ്യും.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, നമാൻ ധിർ, അൻഷുൽ കാംബോജ്, ആഖ്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്
ന്യൂസിലൻഡ് : ടിം സെയ്ഫർട്ട്, വില്ല് യംഗ്, ഹെൻട്രി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, നതാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ
Content Highlights: New Zealand vs India, 1st ODI
Published: 04 Nov 2026, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented