
'ട്രാന്‍സ്ജന്‍ഡര്‍' എന്ന പദത്തിന് തത്തുല്യമായൊരു മലയാളം ഇന്നേവരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല, നിര്‍ദ്ദേശിച്ച പദങ്ങള്‍ ട്രാന്‍ജന്‍ഡര്‍ സമൂഹം നിരാകരിക്കുകയാണുണ്ടായത് തുടങ്ങിയ വാദപ്രതിവാദങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പുരുഷനെയും സ്ത്രീയെയും യഥാക്രമം ശ്രീ, ശ്രീമതി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതുപോലെ ട്രാന്‍സ്ജന്‍ഡറുകളെ അഭിസംബോധന ചെയ്യാന്‍ ഒരു പദം വേണമെന്ന ആവശ്യം നിയമസഭവരെ എത്തി നില്‍ക്കുന്നു. ട്രാന്‍സ്ജന്‍ഡറുകളെ എന്തുപദമുപയോഗിച്ച് അഭിസംബോധന ചെയ്യും, ട്രാന്‍സ് ജന്‍ഡറിന് തത്തുല്യമലയാളപദം എന്തു നല്‍കും? രാഷ്ട്രീയ,സാംസ്‌കാരിക,ഭാഷാ, സാമൂഹിക മേഖലയിലെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ വായിക്കാം, വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
അഭിസംബോധന ചെയ്യേണ്ടതെങ്ങനെ?- ഐഷാ പോറ്റി എം.എല്‍.എ

അഭിസംബോധനകളിലെ ശ്രീ,ശ്രീമതി ഒഴിവാക്കണം-ഡോ. കാര്‍ത്തികേയന്‍ നായര്‍(കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍)

ഇനി അവരെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നതാണ് വിഷയമെങ്കില്‍ 'ബഹു'-ബഹുമാനപ്പെട്ട എന്ന അര്‍ഥത്തില്‍- വിളിക്കുക. ഇത് ട്രാന്‍സ്ജന്‍ഡറിന് മാത്രമല്ല, ശ്രീ, ശ്രീമതി എന്നിവ ഒഴിവാക്കി എല്ലാ ലിംഗത്തില്‍ പെട്ടവരെയും 'ബഹുമാനപ്പെട്ട' എന്ന് അഭിസംബോധന ചെയ്യണം എന്ന അഭിപ്രായമാണ് വ്യക്തിപരമായി നല്‍കാനുള്ളത്. 'ബഹുമാന്യ' എന്നോ 'ബഹുമാന്യന്‍' എന്നോ അല്ല, ബഹുമാനപ്പെട്ട എന്നു തന്നെയായിരിക്കണം പറയേണ്ടത്. പ്രസ്തുത വിഷയം ഔദ്യോഗികമായി പരിഗണനയ്ക്ക് എത്തിയിട്ടില്ല. എത്തുമ്പോള്‍ കൂടുതല്‍ സാധ്യതകളും പഠനങ്ങളും നടത്തുന്നതാണ്.
മലയാളം അടുത്തിടപഴകുന്നത് കൂടുതലും ഇംഗ്‌ളീഷിനോട്-ആഷാ മേനോന്‍

എന്തുകൊണ്ട് സഹജര്‍ എന്നുവിളിക്കുന്നില്ല? വിജയരാജ മല്ലിക(ട്രാന്‍സ്‌ജെന്‍ഡര്‍ കവി)

ഭരണഘടനയില്‍ 'സിറ്റിസണ്‍' മാത്രമേയുള്ളൂ- അഡ്വ. ജോണ്‍ റാല്‍ഫ്

ട്രാന്‍സ്ജന്‍ഡര്‍ നിയമം 2019 അനുശാസിക്കുന്നതിങ്ങനെയാണ്: ഒരു വ്യക്തി ജനിക്കുന്നത് ഏത് ലിംഗവുമായിട്ടാണോ ആ സ്വത്വവുമായി പൊരുത്തപ്പെടാതിരിക്കുകയും മാനസികമായും ശാരീരികമായും താദാത്മ്യംപ്രാപിക്കുന്ന ലിംഗസ്വത്വം തിരഞ്ഞെടുക്കുന്നവരെയുമാണ് ട്രാന്‍സ്മാന്‍/ട്രാന്‍സ് വുമണ്‍ എന്നു പറയുന്നത്. അത്തരം വ്യക്തികള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ചെയ്തവരോ, അല്ലാത്തവരോ,ഇന്റര്‍സെക്‌സ് ഐഡന്റിറ്റി ഉള്ളവരോ ആയിരിക്കാം. ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീ-പുരുഷ,ഭിന്നലൈംഗികര്‍ എന്ന പരിഗണനകള്‍ ഇല്ല. അവിടെ ഇന്ത്യക്കാര്‍ പൗരരും അല്ലാത്തവര്‍ വ്യക്തികളും മാത്രമാണ്. ട്രാന്‍സ്ജന്‍ഡര്‍ നിയമപ്രകാരം രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചാരിക്കാനും വിദ്യാഭ്യാസം നേടാനും, സര്‍ക്കാര്‍-സര്‍ക്കാരിതര ജോലികള്‍ ചെയ്യാനും സ്വത്തുവകകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അവകാശം ട്രാന്‍സ്ജന്‍ഡറിനുണ്ട്. സ്ത്രീയോ പുരുഷനോ ആവാതെ ട്രാന്‍സ്ജന്‍ഡര്‍ എന്ന സ്വത്വത്തില്‍ തുടരുമ്പോള്‍ അവരെ പൗരര്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ നമ്മുടെ നിയമം അനുശാസിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവരെ ഉചിതമായ പദം ഉപയോഗിച്ചുകൊണ്ട് അഭിസംബോധന ചെയ്യേണ്ടതുണ്ട്. മലയാളം പോലൊരു ഭാഷയ്ക്ക് അത് അസാധ്യമായതൊന്നുമല്ല. പിന്നെ നിയമത്തെ സംബന്ധിച്ചിടത്തോളം ശ്രീ, ശ്രീമതി, കുമാരി, എന്ന അഭിസംബോധനകളൊന്നുമില്ല. അവിടെ 'സിറ്റിസണ്‍' എന്ന പദവിയ്ക്കു മാത്രമേ പ്രസക്തിയുള്ളൂ.
Content Highlights: An Open Discussion on the word Transgender and its apt Malayalam Word new words
Published: 28 Jan 2021, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented