ഒറ്റപ്പാലം: കാലാവധികഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കിയാലും പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം. മൂന്നുമാസമായിട്ടും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റാകാതെ വരുന്നുണ്ട്. വാഹനപരിശോധനയുണ്ടായാല് ഹാജരാക്കാന്‍ രേഖകളില്ലാതെ ഉടമകള്‍ കുഴങ്ങുന്നു.
ഇപ്പോള്‍ ഡിജിറ്റല്‍രേഖകള്‍ മാത്രമാണ് വാഹനയുടമകള്‍ക്ക് നല്‍കുന്നത്. പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനക്കെത്തുമ്പോള്‍ രേഖകളിലും ഓണ്‍ലൈനിലും പുതുക്കിയത് അപ്ഡേറ്റാകാത്ത സ്ഥിതിയിലാകും കാണുക. അതിനാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ ഉടമയ്ക്ക് നേരിടേണ്ടിവരും.
പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതിന്റെ രശീതും മറ്റ് രേഖകളും കാണിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിവാഹനിലുള്ള സാങ്കേതിക തടസ്സത്തിനുപുറമേ ചില സമയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എത്തിക്കുന്ന രേഖകള്‍ ഓഫീസില്‍നിന്ന് കൃത്യസമയത്ത് അപ്ലോഡ് ചെയ്യാത്തതും അതിനുള്ള ജീവനക്കാരുടെ കുറവും വൈകലിന് കാരണമാകുന്നുണ്ട്.
ആധാര്‍ അധിഷ്ഠിതമല്ലാതെ അപേക്ഷാനടപടി ചെയ്യുന്നതും വെബ് സൈറ്റില്‍ അപ്ഡേറ്റാകാത്തതിന് കാരണമാകുന്നുണ്ട്. അപേക്ഷകന് നേരിട്ട് ആര്‍ടി ഓഫീസിലോ സബ് ആര്‍ടി ഓഫീസിലോ എത്തി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
പലപ്പോഴും രേഖകള്‍ പരിവാഹനില്‍ അപലോഡ് ചെയ്യാന്‍ വൈകുന്നതാണ് ആര്‍സി അപ്ഡേറ്റാകാത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഓഫീസ് കയറിയിറങ്ങാതിരിക്കാന്‍ ഫെയ്സ്ലസ് സംവിധാനം ഏര്‍പ്പെടുത്തിയ വകുപ്പില്‍ ഇത്തരം പ്രശ്നങ്ങള്‍മൂലം നടപടി പൂര്‍ത്തിയാക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Content Highlights: Vehicle Registration Renewal Delays Leave Owners Stranded in India: RC Updates Lagging by Months
Published: 21 Sept 2025, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented