ഒറ്റപ്പാലം: ഉടമ വിദേശത്താണെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകാത്ത പ്രശ്നത്തിന് പരിഹാരമാകുന്നു. വിദേശത്തുള്ള ഉടമയുടെ ആധാറുമായി മൊബൈൽനമ്പർ ബന്ധിപ്പിക്കാനാകാത്തതാണ് തടസ്സമായിരുന്നത്.

To advertise here,

ഇതിന് പരിഹാരമായി, വാഹനം ഉപയോഗിക്കുന്നതിന് പവർ ഓഫ് അറ്റോർണി നൽകിയയാളുടെ മൊബൈൽനമ്പറോ ആർ.സി.യിൽ നോമിനിയായി രേഖപ്പെടുത്തിയിട്ടുള്ളയാളുടെ നമ്പറോ പരിവാഹനിൽ ഉൾപ്പെടുത്താവുന്ന രീതിയിൽ പരിഷ്‌കരിച്ചു.

പരിവാഹൻ സംവിധാനം നടപ്പാക്കിയതോടെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്കെല്ലാം ഉടമയുടെ നമ്പറിലെ ഒ.ടി.പി. വേണം. ഇത് സാധിക്കാത്തതുമൂലം സേവനങ്ങൾ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.

ഉടമ പവർ ഓഫ് അറ്റോർണി നൽകിയിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ മൊബൈൽനമ്പർ ഇനി പരിവാഹനിൽ നൽകാം. ഇല്ലെങ്കിൽ ആർ.സി.യിൽ നോമിനിയായി ഉൾപ്പെടുത്തിയയാളുടെ ആധാർ ബന്ധിപ്പിച്ച നമ്പറും പരിവാഹനിൽ നൽകാനാകും. പക്ഷേ, നോമിനി രാജ്യത്ത് താമസിക്കുന്നയാളാകണം.

അപേക്ഷയും അനുബന്ധരേഖകളും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകണം. പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാകും മൊബൈൽനമ്പർ പരിവാഹനിൽ പുതുക്കിനൽകുക. മുൻപ് രേഖകൾവെച്ച് വിദേശത്തുള്ള ഉടമയുടെ നമ്പർതന്നെയാണ് പരിവാഹനിൽ ഉൾപ്പെടുത്തിയിരുന്നത്. 2023-ലെ ഈ നിർദേശമാണ് പരിഷ്‌കരിച്ചത്.