ശ്രദ്ധേയമായ സുരക്ഷാ പരീക്ഷണങ്ങൾ നടത്താറുള്ള വാഹനനിർമാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. സിയേറ എസ്‌യുവി അടുത്തിടെ പുറത്തിറങ്ങിയതിന് പിന്നാലെ, രണ്ട് സിയേറകൾ തമ്മിൽ ഇടിപ്പിച്ച് ഒരു ക്രാഷ് ടെസ്റ്റും ബ്രാൻഡ് നടത്തിയിരുന്നു. ഇപ്പോഴിതാ ഫെയ്‌സ്‌ലിഫ്റ്റ് പഞ്ചിനെയാണ് പുതിയ പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നത്.
ഇത്തവണ പുതിയ പഞ്ചും ഒരു ടാറ്റ ട്രക്കും തമ്മിൽ നേരിട്ട് കൂട്ടിയിടിപ്പിക്കുകയായിരുന്നു. വലിയ ആഘാതം ഉണ്ടായിട്ടും പുതിയ പഞ്ച് എങ്ങനെ അതിനെ നേരിട്ടുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ടാറ്റ പഞ്ചിന്റെ കാരമെൽ നിറത്തിലുള്ള മോഡൽ പരീക്ഷണത്തിനായി തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ക്രാഷ് ടെസ്റ്റ് വീഡിയോയിൽ കാണാം. ടെസ്റ്റ് ഡമ്മികളേയും വാഹനത്തിനുള്ളിൽ ക്രമീകരിച്ചു.
തുടർന്ന്, ഈ മൈക്രോ എസ്‌യുവി ഒരു നിശ്ചലമായ ട്രക്കിലേക്ക് നേരിട്ട് ഇടിച്ചു കയറ്റുകയായിരുന്നു. ട്രക്ക് ഒരു ടാറ്റ എൽപിടി (ലോംഗ് പ്ലാറ്റ്ഫോം ട്രക്ക്) മോഡൽ ആണെന്നാണ് കരുതുന്നത്. എന്നാൽ, കൃത്യമായ വേരിയന്റ് വ്യക്തമാക്കിയിട്ടില്ല.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് പഞ്ച് ട്രക്കിലേക്ക് ഇടിച്ചുകയറ്റിയത്. വാഹനത്തിൽ നാല് ഡമ്മികളാണ് ഉണ്ടായിരുന്നത്. രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും. കൂട്ടിയിടിച്ചപ്പോൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എയർബാഗുകൾ ഉടൻ പ്രവർത്തനസജ്ജമായി. കൂട്ടിയിടിയിൽ ട്രക്ക് ചെറുതായി പിന്നിലേക്ക് ഉരുളുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇടിയുടെ ആഘാതം പഞ്ചിന്റെ ബോണറ്റ് കാര്യക്ഷമായി പ്രതിരോധിച്ചു. ക്യാബിൻ ഘടന കേടുകൂടാതെ നിന്നുവെന്നതാണ് ശ്രദ്ധേയം. ക്യാബിനുള്ളിൽ യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായില്ല. ക്രാഷിന് ശേഷം എല്ലാ ഡോറുകളും അൺലോക്ക് ആകുകയും തുറക്കുകയും ചെയ്തതായും സുരക്ഷാ സംവിധാനങ്ങൾ ഉദ്ദേശിച്ചതുപോലെ പ്രവർത്തിച്ചെന്നും ടാറ്റ സ്ഥിരീകരിച്ചു.
Content Highlights: Witness the robust safety of the Tata Punch facelift in a brutal crash test against a truck. See how it protects occupants in extreme real-world scenarios. Click to watch!
Published: 13 Jan 2026, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented