ഫ്‌ളെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് പ്രത്യേകം നിര്‍മ്മിച്ച എഞ്ചിന് മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍,ഫ്യുവലിംഗ് ഹാര്ഡ്വെയര് എന്നിവ ആവശ്യമാണ്.

ഫ്‌ളെക്‌സ്-ഫ്യുവൽ പാസഞ്ചർ വാഹനം വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ടാറ്റ മോട്ടോഴ്സ്. 2026-ന്റെ അവസാനത്തോടെയോ 2027 -ന്റെ തുടക്കത്തിലോ ടാറ്റ അവരുടെ ആദ്യത്തെ ഫ്‌ളെക്‌സ്-ഫ്യുവൽ മോഡൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. E85, E100 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ ഔദ്യോഗികമായി പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ വിശാലമായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ടാറ്റാ മോട്ടോഴ്‌സും വലിയ മാറ്റത്തിന് തുടക്കംകുറിക്കാൻ ഒരുങ്ങുന്നത്. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടവും ഇന്ധന വൈവിധ്യവത്കരണവും ഊർജ സുരക്ഷയും സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനകളുമായി കേന്ദ്ര സർക്കാർ നിലവിൽ ചർച്ചകൾ നടത്തുന്നുണ്ട്. റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം അടുത്തിടെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. E85, E100 പോലുള്ള മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഫ്‌ളെക്‌സ്-ഫ്യുവൽ വാഹനങ്ങളെ ഔദ്യോഗികമായി നിർവചിക്കാനും നിയന്ത്രിക്കാനുമാണ് ചട്ടഭേദഗതി കൊണ്ടിവരുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
അതിനിടെ, 2023 മുതൽ തങ്ങളുടെ പെട്രോൾ എഞ്ചിൻ പാസഞ്ചർ വാഹനങ്ങളെല്ലാം E20 ഇന്ധന ഉപയോഗത്തിന് യോജിച്ചവയാണെന്ന് ടാറ്റ പറയുന്നു. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ ഫ്‌ളെക്‌സ്-ഫ്യുവൽ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകൾക്കൊപ്പം പഞ്ചിന്റെ ഈ പതിപ്പും പ്രദർശിപ്പിച്ചത് കമ്പനിയുടെ മൾട്ടി-പവർട്രെയിൻ സമീപനം വ്യക്തമാക്കുന്നത് ഭാഗമായിട്ടായിരുന്നു.
കമ്പനി പ്രദർശിപ്പിച്ച പഞ്ച് ഫ്‌ളെക്‌സ്-ഫ്യുവൽ പ്രോട്ടോടൈപ്പിൽ ടാറ്റയുടെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണ് ഉണ്ടായിരുന്നതെങ്കിലും ഉയർന്ന എഥനോൾ മിശ്രിതം ഉൾക്കൊള്ളുന്നതിനായി നിരവധി അപ്ഗ്രേഡുകൾ അതിൽ വരുത്തിയിരുന്നു. എഞ്ചിൻ കൺട്രോൾ യൂണിറ്റ്, ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റം, എക്‌സ്‌ഹോസ്റ്റ് ആഫ്റ്റർ-ട്രീറ്റ്‌മെന്റ് കമ്പോണന്റുകൾ എന്നിവയിലെ മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എഥനോൾ മിശ്രിതങ്ങലിൽ പ്രവർത്തിക്കാൻ വാഹനത്തെ പ്രാപ്തമാക്കാനായിരുന്നു ഇത്. ഈ പ്രോട്ടോടൈപ്പ് E20 മുതൽ E85 വരെയുള്ള ഇന്ധനങ്ങളുമായി അനുയോജ്യമായിരുന്നു. അതിനിടെ തങ്ങളുടെ ഫ്‌ളെക്‌സ്-ഫ്യുവൽ സാങ്കേതികവിദ്യ E100 ഇന്ധനങ്ങൾക്കും അനുയോജ്യമാക്കാനായി വികസിപ്പിക്കുകയാണെന്ന് ടാറ്റ പറയുന്നു.
ഫ്‌ളെക്‌സ്-ഫ്യുവൽ വാഹനങ്ങൾക്ക് പ്രത്യേക യന്ത്രസംവിധാനങ്ങൾ ആവശ്യമാണ്. സാധാരണ പെട്രോളിൽ നിന്ന് വ്യത്യസ്തമായി, എഥനോളിന് ഈർപ്പം എളുപ്പത്തിൽ വലിച്ചെടുക്കാൻ കഴിയും. ഇത് ഫ്യുവൽ ലൈനുകളിൾക്കും ഇൻജക്ടറുകൾക്കും പമ്പുകൾക്കും നാശമനുണ്ടാക്കാൻ കാരണമാകും. അതിനാൽ, ഫ്‌ളെക്‌സ്-ഫ്യുവൽ വാഹനങ്ങൾക്ക് പ്രത്യേകം നിർമ്മിച്ച എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ,ഫ്യുവലിംഗ് ഹാർഡ്‌വെയർ എന്നിവ ആവശ്യമാണ്.
Content Highlights: Tata Motors targets late 2026 or early 2027 for first flex-fuel model launch., Vehicles are being engineered for higher ethanol blends including E85 and E100., Strategic shift aligns with India's goal to reduce crude oil import dependence., Flex-fuel prototypes like the Tata Punch showcase multi-powertrain versatility., Special engineering required to prevent ethanol-related corrosion and ensure performance.
Published: 16 May 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented