തിരുച്ചിറപ്പള്ളിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് എം.ടി.സി.യുടെ 300 മിനി ബസുകള്‍ ചായംപൂശി തയ്യാറാക്കുന്നത്.

ചെന്നൈ: നഗരപരിധികളിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) പുതിയ മിനിബസുകൾക്ക് ഭരണകക്ഷിയായ ടി.വി.കെ.യുടെ കൊടിയുടെ നിറങ്ങൾ നൽകുന്നത് ചർച്ചയും വിവാദവുമാവുന്നു. തിളക്കമുള്ള മഞ്ഞയും ചുവപ്പും നിറങ്ങളാണ് ടി.വി.കെ. കൊടിയിലേത്. ഇതേ നിറമാണ് പുതിയ എം.ടി.സി. മിനി ബസുകൾക്ക് നൽകുന്നത്.
ഇത്തരത്തിൽ നിറംപൂശിയ ബസുകളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചർച്ചയായി മാറിയത്. നടപടിയെ പലരും പ്രശംസിക്കുന്നുണ്ടെങ്കിലും ധാരാളം വിമർശനങ്ങളും ഉണ്ട്. സ്‌കൂൾ, കോളേജ് ബസുകൾക്കുള്ളതുപോലെ കടും മഞ്ഞ നിറമാണ് ഉപയോഗിക്കുന്നതെന്ന് ചിലർ അഭിപ്രായം പറയുന്നു.
ഭരണം മാറുമ്പോൾ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പാർട്ടികളുടെ നിറം ഒഴിവാക്കി ഒരു പൊതു നിറത്തിൽ ഉറച്ചുനിൽക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
തിരുച്ചിറപ്പള്ളിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് എം.ടി.സി.യുടെ 300 മിനി ബസുകൾ ചായംപൂശി തയ്യാറാക്കുന്നത്. പുതിയ നിറം സർക്കാർ അന്തിമമാക്കുമെന്നാണ് എം.ടി.സി. വൃത്തങ്ങൾ പറയുന്നത്. ഡി.എം.കെ. സർക്കാർ സ്ത്രീകൾക്കുള്ള സൗജന്യ ബസുകളിൽ 'മഗലിർ വിഡിയൽ പയനം' എന്നാണ് നേരത്തേ ബോർഡ് പ്രദർശിപ്പിച്ചിരുന്നത്.
വിജയ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിൽ നിന്നും 'വിഡിയൽ' എന്ന വാക്ക് നീക്കം ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് ടി.വി.കെ. സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഡി.എം.കെ. സർക്കാരിന്റെ കാലത്ത് ബസുകളിൽ 'മഗലിർ വിഡിയൽ പയനം' പ്രദർശിപ്പിച്ചിരുന്നു.
Content Highlights: New MTC mini-buses in Tamil Nadu painted in TVK party colors (yellow and red)., Public debate regarding the political influence on public transport aesthetic., Concerns raised about confusion for passengers and tourists due to shifting bus colors., Contextual shift from the previous DMK government's branding schemes., 300 mini-buses currently undergoing the repainting process in Tiruchirappalli.
Published: 22 Jul 2026, 01:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented