ചെന്നൈ: സംസ്ഥാനത്തെ സ്കൂളുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കുന്നതിനായി വെൻഡിങ് മെഷീൻ നിർബന്ധമാക്കി. ഇതുവഴി സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും ആർത്തവശുചിത്വത്തിനുള്ള മറ്റെല്ലാ സൗകര്യങ്ങൾ ഒരുക്കാനും സ്കൂൾവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
പെൺകുട്ടികൾക്ക് അടിസ്ഥാന ശുചിത്വസൗകര്യങ്ങളുടെ അഭാവംമൂലം ക്ലാസുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായി സുപ്രീംകോടതി ഉത്തരവുകൂടി മാനിച്ചാണ് നടപടി. ശൗചാലയത്തിൽ സ്ഥാപിച്ചിട്ടുള്ള വെൻഡിങ് മെഷീനുകൾ വഴി പാഡുകൾ എല്ലാസമയത്തും ലഭ്യമാകണം.
മെഷീനുകൾ സ്ഥാപിക്കാൻ കഴിയാത്തയിടത്ത് സ്കൂൾ അധികൃതർ മറ്റു വഴികളിലൂടെ ഇതു നൽകാനുള്ള നടപടിയെടുക്കണം. ശൗചാലയത്തിൽ ആവശ്യത്തിനുള്ള വെള്ളം, സോപ്പ്, കൈകഴുകാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കണം.
പ്രത്യേക പരിഗണന അർഹിക്കുന്ന പെൺകുട്ടികൾക്ക് വിശ്രമമുറികളിലെ ശൗചാലയങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
Content Highlights: Sanitary pad vending machines made mandatory in Tamil Nadu schools, Free distribution of pads to prevent absenteeism among girl students
Published: 17 Oct 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented