ഗതാഗത നിയമങ്ങൾ ലംഘിച്ച് തിരക്കുള്ള റോഡിലൂടെ സ്കൂൾ യൂണിഫോമിൽ എസ്.യു.വി ഓടിക്കുന്ന വിദ്യാർഥികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. മഹീന്ദ്രയുടെ എക്സ്.യു.വി 700 വാഹനം കുട്ടികൾ ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡ്രൈവർ സീറ്റിൽ സ്കൂൾ യൂണിഫോമിട്ട് ഒരു വിദ്യാർഥി കാർ ഓടിക്കുന്നതും പിൻസീറ്റുകളിലടക്കം മറ്റു വിദ്യാർഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. 

To advertise here,

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവമെന്നും 12-13 വയസ്സുളള കുട്ടികളാണ് ഇവരെന്നുമാണ്ൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഇതിനോടകം 99 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 78000 പേർ ഷെയർ ചെയ്തിട്ടുമുണ്ട്. 

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകളാണ് നടക്കുന്നത്. കുട്ടികളുടെ ജീവനും അതുപോലെ മറ്റുള്ളവരുടെ ജീവനും ആപത്താണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാർ ഉടമയിൽനിന്ന് കനത്ത പിഴ ഈടാക്കണമെന്നും സംഭവം മുംബൈ പോലീസ് അന്വേഷിക്കണമെന്നുമായിരുന്നു മറ്റു ചിലരുടെ കമന്റ്. എന്നാൽ ചിലർ കുട്ടികളുടെ രക്ഷിതാക്കളെയും കുറ്റപ്പെടുത്തി.