
കൊച്ചി: രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II കേരളത്തില്‍. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ ഓണ്‍ റോഡ് വിലയുള്ള വാഹനം സ്വന്തമാക്കിയത്. വേണു ഗോപാലകൃഷ്ണന് രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷന് നമ്പര്‍ സ്വന്തമാക്കിയത് നേരത്തേ വാര്‍ത്തയായിരുന്നു.
കളമശ്ശേരി ചാക്കോളാസ് പവലിയനില്‍ നടന്ന ചടങ്ങില്‍ റോള്‍സ്-റോയ്സ് ഡീലറായ ചെന്നൈ കുന് എക്സ്ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായികും കേരള സെയില്‍സ് മാനേജര്‍ കോളിന് എല്‍സണും പങ്കെടുത്തു.
Also Read: 4.66 കോടിയുടെ ലംബോര്‍ഗിനിക്ക് 46 ലക്ഷത്തിന് ഫാന്‍സി നമ്പറായി KL-07 DG 0007, കേരളത്തിലെ റെക്കോഡ് തുക
റോള്‍സ്-റോയ്സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ കാറാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ 'ഗോസ്റ്റി'നേക്കാള്‍ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോള്‍സ് റോയ്സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷനും നടത്തിയിട്ടുണ്ട്.
6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സും ഓള്-വീല്‍-ഡ്രൈവും ഓള്-വീല്‍-സ്റ്റിയറിങ് ചേസിസും ഉള്ള ഈ കാറിന് ഗോസ്റ്റ് സീരീസ് II വിനേക്കാള്‍ 29 പിഎസ് കൂടുതല്‍ പവറും 50 ന്യൂട്ടണ്‍ മീറ്റര്‍ കൂടുതല്‍ ടോര്‍ക്കുമുണ്ട്.
Related News: ഉറുസിന് 46 ലക്ഷം മുടക്കി നമ്പർ സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്
Content Highlights: Kerala Man buys India's first Rolls-Royce Black Badge Ghost Series II
Published: 17 May 2025, 06:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented