കോഴിക്കോട്: ആര്‍സിയിലും ലൈസന്‍സിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ചേര്‍ക്കണമെന്ന അറിയിപ്പുമായി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പേരില്‍ ഫോണിലേക്കുവരുന്ന മെസേജുകള്‍ തട്ടിപ്പാണെന്ന് കരുതേണ്ട. ഇത് ഒറിജിനല്‍ തന്നെയെന്ന് മോട്ടോര്‍വാഹനവകുപ്പ്. 

To advertise here,

വാഹന ഉടമകളുടെയും ലൈസന്‍സുള്ളവരുടെയും ഫോണിലേക്കാണ് ആധാറുമായി ലിങ്ക്‌ചെയ്ത മെബൈല്‍ നമ്പര്‍ ചേര്‍ക്കാനായി കുറച്ചുദിവസങ്ങളായി നിര്‍ദേശം വരുന്നത്. പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന മാത്രമേ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കൂ. അക്ഷയ, ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ ചെയ്യാം.

സുരക്ഷയാണ് പ്രധാനം

ആധാറുമായി ലിങ്ക്‌ചെയ്ത മൊബൈല്‍ നമ്പര്‍ ലൈസന്‍സുമായും ആര്‍സിയുമായും ബന്ധിപ്പിച്ചാല്‍ ഗുണങ്ങളേറെയാണ്. വിറ്റവാഹനം നിങ്ങളുടെപേരില്‍നിന്ന് മാറ്റിയോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. പിഴയീടാക്കിയാല്‍ അത് അറിയാനും നമ്മളുടെ ഭാഗം അധികൃതര്‍ക്കുമുന്നില്‍ പറയാനും മെസേജ് വന്നാല്‍ സാധിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഏതൊരുസേവനം നടത്തുമ്പോഴും ഒടിപി വരും. അതിനാല്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്.