വളാഞ്ചേരി (മലപ്പുറം): പത്ത് വർഷം മുമ്പ് മരിച്ച ഭാര്യ ഹാജറയ്ക്ക് സീറ്റ് ബെൽറ്റിടാത്തതിന്റെ പേരിൽ പിഴ അടയ്ക്കാനാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചതായി ഭർത്താവ് പൈങ്കണ്ണൂർ പാണ്ടികശാല അബൂദാബിപ്പടിയിലെ പള്ളിയാലിൽ മൂസഹാജി. കഴിഞ്ഞ മാസം 29-ന് കോഴിക്കോട് നടക്കാവ് വെച്ച് ഭാര്യയുടെ പേരിലുള്ള കെ.എൽ. 10 എ.എൽ. 1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ സഞ്ചരിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നതെന്ന് മൂസ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോട്ടയ്ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ. ഓഫീസിൽനിന്ന് തപാൽവഴിയാണ് നോട്ടീസ് കിട്ടിയത്. അതേസമയം, തന്റേയോ ഭാര്യയുടെയൊ മക്കളുടെയൊ പേരിൽ ഒരു വാഹനവും ഇല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വളാഞ്ചേരി പോലീസിലും മലപ്പുറം ആർ.ടി.ഒ.യിലും പരാതി നൽകി.
30 വർഷത്തെ പ്രവാസജീവിതത്തിനുശേഷം വിശ്രമജീവിതം നയിക്കുന്ന തനിക്ക് വകുപ്പധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവത്തിന് എത്രയുംവേഗം പരിഹാരം കാണണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Content Highlights: notice to pay fine for not wearing seat belt to woman who died 10 years ago
Published: 12 Oct 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented