ഭിനയത്തോടൊപ്പം നൃത്തത്തിലൂടെയും ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാധുരി ദീക്ഷിത്. സാമൂഹിക മാധ്യമങ്ങളിലും സജീവമായ മധുരി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നതും പതിവാണ്. 

To advertise here,

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിന് നല്ലൊരു വാഹനശേഖരം തന്നെയുണ്ട്. മെഴ്സിഡസ് ബെന്‍സുകളും റേഞ്ച് റോവര്‍ വോഗും പോര്‍ഷെ 911 ടര്‍ബോ എസ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ ഉള്ള ഈ കളക്ഷനിലെ ഏറ്റവും പുതിയ അതിഥി  ഏകദേശം ആറ് കോടി രൂപ വിലവരുന്ന  ഫെരാരി 296 ജി.ടി.എസ്. എന്ന കാറാണ്.

കഴിഞ്ഞദിവസങ്ങളിലാണ് ഭര്‍ത്താവ് ശ്രീറാം നെനെയോടൊപ്പം പുതിയ ചുവപ്പ് നിറത്തിലുള്ള ഫെരാരി കാറില്‍ മാധുരിയെ ആരാധകര്‍ കാണുന്നത്.  ഇരുവരും കാറില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. 

ഫെരാരി 296 ജി.ടി.എസ്. റോസോ കോര്‍സയ്ക്ക രണ്ടു സീറ്റുകളാണുള്ളത്. കാര്‍വാലാ ഡോട്ട് കോം റിപ്പോര്‍ട്ടനുസരിച്ച് 6.24 കോടി രൂപയാണ് ഇതിന്റെ വില വരുന്നത്. 2992 സിസി എന്‍ജിന്‍ ഉള്ള ഓട്ടോമാറ്റിക് കാറാണിത്. ഫെരാരി 296 GTS 14 നിറങ്ങളില്‍ ലഭ്യമാണ്.