മുംബൈ: ബാന്ദ്ര-വർളി സീ ലിങ്കിൽ 252 കിലോമീറ്റർ വേഗത്തിൽ ലംബോർഗിനി കാറോടിച്ച ഡ്രൈവറെ കണ്ടെത്തി. മുംബൈ പോലീസ് കാർ പിടിച്ചെടുത്തു. ഡ്രൈവറുടെ പേരിൽ കേസെടുത്തു.
ഡിസംബർ 12-നാണ് സംഭവം നടന്നതെന്നും അശ്രദ്ധമായി കാറോടിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് കാർഡ്രൈവറുടെ പേരിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആഡംബര സ്‌പോർട്സ് കാറിനുള്ളിൽ ചിത്രീകരിച്ച വീഡിയോയിൽ മറ്റുവാഹനങ്ങളെ മറികടന്ന് പോകുമ്പോൾ കാറിന്റെ സ്പീഡോമീറ്റർ മണിക്കൂറിൽ 252 കിലോമീറ്റർ വേഗം കാണിച്ചതായി പോലീസ് പറഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കാർ ഒന്നിലധികംതവണ വേഗപരിധി ലംഘിച്ചതായും കണ്ടെത്തി. സീ ലിങ്കിൽ കാറുകൾക്ക് വേഗപരിധി 80 കിലോമീറ്ററാണ്. പൊതുറോഡുകളിൽ അശ്രദ്ധമായി വാഹനമോടിച്ച വകുപ്പും ചുമത്തിയാണ് ഡ്രൈവറുടെ പേരിൽ വർളി പോലീസ് കേസെടുത്തത്.
Content Highlights: Mumbai Police nabbed a Lamborghini driver for reckless speeding at 252 km/h on the Bandra-Worli Sea Link. Learn more about the incident and the charges filed.
Published: 19 Dec 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented