രാജേഷിന്റെ മിറ്റ്‌സുബിഷി ഔട്ട്ലാന്‍ഡര്‍ ഇനി തൃശ്ശൂര്‍ എന്ന നമ്പര്‍ പ്ലേറ്റോടെ വിക്ടോറിയയിലെ റോഡുകളിലൂടെ ഓടും.

തൃശ്ശൂർ: പുതിയൊരു കാർ വാങ്ങിയപ്പോൾ തൃശ്ശൂർ നടത്തറ പുളിങ്കുഴി വീട്ടിൽ രാജേഷ് രാഘവനൊരു മോഹം. സ്വന്തം നാടിന്റെ പേരുതന്നെ കാറിന്റെ നമ്പറാകണം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ പൗരനായ രാജേഷ് മൂന്ന് പേരുകൾ എഴുതി നൽകി, തൃശ്ശൂർ, പാലക്കാട്, കേരള. ബ്രിട്ടീഷ് കൊളംബിയയിൽ മറ്റ് 'തൃശ്ശൂരു'കാരില്ലാത്തതിനാൽ കാര്യമെളുപ്പമായി. 'തൃശ്ശൂർ' രാജേഷിങ്ങെടുത്തു.
വാഹനം വാങ്ങിയാൽ നമ്പർപ്ലേറ്റെടുക്കാൻ പ്രത്യേക സൗകര്യങ്ങൾ കാനഡയിലുണ്ടെന്ന് രാജേഷ് പറയുന്നു. ഇഷ്ടമുള്ള അക്കങ്ങളോ, പേരോ, വാക്കുകളോ നമ്പർപ്ലേറ്റിൽ രേഖപ്പെടുത്താം. പക്ഷേ ഔദ്യോഗികാനുമതി നിർബന്ധം. നമ്മുടെ നാട്ടിലുള്ള പോലെ ഭാഗ്യനമ്പറിന് കൂടുതൽ പണം മുടക്കുകയൊന്നും വേണ്ട.
പേരുകൾ, നമ്പറുകൾ അതുമല്ലെങ്കിൽ രണ്ടും ചേർന്നത് എന്നിവയാണ് കാനഡയിൽ അനുവദിക്കുന്നത്. താത്പര്യമുള്ളവയുടെ പട്ടിക തയ്യാറാക്കി ഓരോന്നിന്റെയും കൃത്യമായ വിശദീകരണം ഉൾപ്പെടുത്തി വേണം ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കാൻ. ആവശ്യപ്പെട്ടിരിക്കുന്നതോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയിൽ മറ്റാർക്കും ഇല്ലാത്ത പക്ഷം അപേക്ഷ പരിഗണിക്കും.
അപകീർത്തിപ്പെടുത്തുന്നതോ മോശപ്പെടുത്തുന്നതോ ആയ പദങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് രാജേഷ് വ്യക്തമാക്കി. അപേക്ഷ അംഗീകരിച്ചശേഷം നന്പർ പ്ലേറ്റ് തയ്യാറാക്കി നൽകുന്നതും ലൈസൻസിങ് അതോറിറ്റിയാണ്.
രാജേഷിന്റെ കാറിന്റെ നമ്പർ പ്ലേറ്റിൽ 'Trisur' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിലെ നമ്പർ പ്ലേറ്റിൽ ആറക്ഷരമോ അക്കമോ മാത്രമേ അനുവദിക്കൂ എന്നതിനാൽ രണ്ട് അക്ഷരങ്ങൾ കുറയ്‌ക്കേണ്ടിവന്നു.നാടും വീടും സൗഹൃദങ്ങളും തനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന രാജേഷ് പറയുന്നു
.മൂന്ന് വർഷം മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് ഇദ്ദേഹം കുടിയേറിയത്. രാജേഷിന്റെ മിറ്റ്‌സുബിഷി ഔട്ട്ലാൻഡർ ഇനി തൃശ്ശൂർ എന്ന നമ്പർ പ്ലേറ്റോടെ വിക്ടോറിയയിലെ റോഡുകളിലൂടെ ഓടും.
Content Highlights: An NRI from Kollam, Kerala, living in Canada, secured a unique number plate for his new car featuring his hometown`s name.
Published: 25 Jan 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented