അടൂര്‍: സമരാനുകൂലികളെ പേടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തലയില്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ദിവസമായ ബുധനാഴ്ചയാണ് സംഭവം. 

To advertise here,

പത്തനംതിട്ട-കൊല്ലം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഷിബു തോമസാണ് ഹെല്‍മെറ്റ് വെച്ച് ബസ് ഓടിച്ചത്. ആക്രമണം ഉണ്ടായാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുക എന്നതാണ് ഉദ്ദേശിച്ചതെന്ന് ഷിബു തോമസ് പറഞ്ഞു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറാണ് ഇദ്ദേഹം.

രാവിലെ 6.20-ന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. പത്തനംതിട്ട-അടൂര്‍ റൂട്ടില്‍ പന്നിവിഴയില്‍െവച്ചാണ് ഹെല്‍മെറ്റ് ധരിച്ചത്. അടൂരില്‍ വാഹനം തടയാന്‍ സാധ്യതയുണ്ടെന്ന തോന്നലാണ് ഇതിന് കാരണമെന്ന് ഷിബു തോമസ് പറയുന്നു. 

അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍പില്‍വെച്ച് ബസ് സമരാനുകൂലികള്‍ തടഞ്ഞു. തുടര്‍ന്ന് ബസ് അടൂര്‍ ഡിപ്പോയില്‍ ഒതുക്കി. ഈസമയം ബസില്‍ മൂന്ന് യാത്രക്കാര്‍ ഉണ്ടായിരുന്നതായി കണ്ടക്ടര്‍ ഡിക്‌സണ്‍ കെ.ഡൊമിനിക് പറഞ്ഞു.