മകനോടൊപ്പം ഒരു ബസില്‍ ജോലിചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗിരീഷ് പറഞ്ഞു.

കല്പറ്റ: നേർത്ത മഞ്ഞിനെയും തണുപ്പിനെയും കടന്ന് കെ.എസ്.ആർ.ടി.സി. കല്പറ്റ-കോഴിക്കോട് സർവീസ് അതിരാവിലെത്തന്നെ ചുരം കയറി. പതിവുസർവീസ് തന്നെയാണെങ്കിലും തിങ്കളാഴ്ചത്തെ സർവീസ് അല്പം സ്‌പെഷ്യലായിരുന്നു. ആനവണ്ടിയെ നയിച്ചത് അച്ഛനും മകനും ചേർന്നാണെന്നതാണ് പ്രത്യേകത. പടിഞ്ഞാറത്തറ സ്വദേശിയായ ഗിരീഷും മകൻ ആദർശ് കെ. ഗിരീഷുമാണ് ഒരുദിവസം ഒരു ബസിൽ ഒരുമിച്ച് ജോലിയെടുത്ത അച്ഛനും മകനും.
രാവിലെ 5.30-ന് അച്ഛൻ ഗിരീഷ് ഡബിൾബെല്ലടിച്ചതോടെ മകൻ ആദർശ് ബസെടുത്തു. അതിരാവിലെ ആളുകളുമായി ബസ്സ്റ്റാൻഡ് വിട്ടു. അച്ഛനും മകനും സാരഥികളായപ്പോൾ കെ.എസ്.ആർ.ടി.സി.ക്കും ഹാപ്പി ട്രിപ്പായി. 27 വർഷമായി കെ.എസ്.ആർ.ടി.സി. കണ്ടക്ടറാണ് കെ. ഗിരീഷ്. നാലുമാസം മുൻപാണ് മകൻ ആദർശിന് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി നിയമനം ലഭിച്ചത്.
കല്പറ്റ-തൃശ്ശൂർ ടൗൺ ടു ടൗൺ സർവീസിലാണ് ഗിരീഷിന് പതിവായി ഡ്യൂട്ടിയുള്ളത്. കല്പറ്റ-കോഴിക്കോട് സർവീസിലാണ് ആദർശിന് ഡ്യൂട്ടി. രണ്ടുസർവീസും പുലർച്ചെ 5.30-നാണ് തുടങ്ങുന്നത്. തിങ്കളാഴ്ച ഗിരീഷിനും മകൻ ഓടിക്കുന്ന ബസിൽ ഡ്യൂട്ടി കിട്ടുകയായിരുന്നു. രാവിലെ കോഴിക്കോട്ടുപോയി തിരിച്ച് മാനന്തവാടിയിലേക്കാണ് ബസിന്റെ ട്രിപ്പ്. മടക്കയാത്രയിലും നിറയെ ആളുകളുണ്ടായിരുന്നു.
വൈത്തിരിയെത്തിയപ്പോൾ ഗിരീഷിന്റെ പരിചയക്കാരനും ബസിൽ കയറി. മകനാണല്ലേ ഡ്രൈവർ...? അതേ, ഇന്ന് ഒരുമിച്ചാണ് ഡ്യൂട്ടി' - അഭിമാനത്തോടെ ഗിരീഷ് മറുപടിനൽകി. മകനോടൊപ്പം ഒരു ബസിൽ ജോലിചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിരീഷ് പറഞ്ഞു. ടിക്കറ്റ് കൊടുക്കുന്നതിന്റെ തിരക്കിലും മകന്റെ ഡ്രൈവിങ് ഇടയ്‌ക്കൊക്കെ ശ്രദ്ധിക്കാനും ഗിരീഷ് മറന്നില്ല.
ഇതിനുമുൻപ് കോഴിക്കോട്-തൃശ്ശൂർ സർവീസിലും അച്ഛനും മകനും ഒരുമിച്ചുപോയിട്ടുണ്ട്. മാനന്തവാടി ഡിപ്പോയിലായിരുന്നു ആദർശിന് നിയമനംലഭിച്ചത്. ഇരുപതുദിവസം മുൻപാണ് കല്പറ്റ ഡിപ്പോയിലെത്തിയത്.
അച്ഛനൊപ്പം ഒരു ബസിൽ ഡ്യൂട്ടിയെടുക്കാൻ അവസരംകിട്ടാനായാണ് കല്പറ്റ ഡിപ്പോയിലേക്ക് മാറിയതെന്നും അച്ഛനൊപ്പം ഡ്യൂട്ടിയെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ആദർശ് പറഞ്ഞു. കല്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ആളെയിറക്കിയശേഷം ഗിരീഷ് ബെല്ലടിച്ചുകൊടുത്തു. ആദർശ് ബസ് ശ്രദ്ധയോടെ പിന്നോട്ടെടുത്തു. ശേഷം നേരേ മാനന്തവാടിക്ക്...
Content Highlights: KSRTC conductor Gireesh and his driver son Adarsh operated a bus together on the Kalpetta-Kozhikode route., Gireesh has 27 years of experience as a KSRTC conductor, while Adarsh recently joined as a driver., Adarsh transferred to the Kalpetta depot specifically to get an opportunity to work alongside his father.
Published: 13 Oct 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented