ന്ത്യൻ വിപണിയിൽ ആദ്യത്തെ ഫ്‌ളെക്‌സ്-ഫ്യൂവൽ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ഹീറോ. ജനപ്രിയ മോട്ടോർസൈക്കിളുകളായ ഹീറോ സ്‌പ്ലെൻഡർ പ്ലസ്, എച്ച്എഫ് ഡീലക്‌സ് എന്നിവയുടെ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദങ്ങളാണ് ഹീറോ വിപണിയിലെത്തിക്കുന്നത്.

To advertise here,

കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് - ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്നാണ് വാഹനങ്ങൾ പുറത്തിറക്കിയത്. രാജ്യത്ത് ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രത്യേകിച്ച് എഥനോളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പാണിത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രചാരമുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നായ സ്‌പ്ലെൻഡർ പ്ലസിന്റെ ഫ്‌ളെക്‌സ് ഫ്യൂവൽ വകഭേദം 82,710 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാകും. E85 ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന എഞ്ചിനുമായാണ് ഇത് വരുന്നത്. അനായാസം തിരിച്ചറിയാൻ കഴിയുംവിധം പുതിയ ബ്ലാക്ക് വിത്ത് ലൈം യെല്ലോ ഗ്രാഫിക്‌സ് സ്‌കീമിലാണ് മോട്ടോർ സൈക്കിൾ എത്തുന്നത്.

ഹീറോ എച്ച്എഫ് ഡീലക്‌സ് ഫ്‌ളെക്‌സ് ഫ്യൂവൽ 72,792 രൂപയ്ക്ക് (എക്‌സ്-ഷോറൂം) ലഭ്യമാകും. ഇതിൽ E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന 97.2 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, ട്യൂബ്‌ലെസ് ടയറുകൾ, പരിഷ്‌കരിച്ച ECU, നവീകരിച്ച ഇന്ധന സംവിധാന ഘടകങ്ങൾ എന്നിവ ഈ വാഹനങ്ങളുടെ സവിശേഷതകളാണ്.