
ടാറ്റൂ ചെയ്യുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പ്രമുഖ ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ളുവന്‍സര്‍ റിക്കാര്‍ഡോ ഗോഡോയ്ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച 12 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നാണ് വിവരം.
സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ലുവന്‍സറായിരുന്ന റിക്കാര്‍ഡോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരേറെയായിരുന്നു. ആഡംബര ജീവിതശൈലി പിന്തുടര്‍ന്നിരുന്ന അദ്ദേഹത്തിന് ആഡംബര കാറുകള്‍ വില്‍ക്കുന്ന ബിസിനസുമുണ്ടായിരുന്നു.
ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ റിക്കാര്‍ഡോ പുറത്ത് ടാറ്റൂ ചെയ്യാന്‍ പോയത്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറല്‍ അനസ്‌ത്യേഷ്യ നല്‍കിയിരുന്നു. അനസ്‌തെറ്റിക് ഇന്‍ഡക്ഷന്‍, ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നീ കാരണങ്ങളാണ് റിക്കാര്‍ഡോയെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതാണ് പ്രധാന കാരണമന്ന് പറയുന്നില്ല.
അതേസമയം, റിക്കാര്‍ഡോ ചുരുങ്ങിയത് അഞ്ചുമാസമായെങ്കിലും ഇത്തരം പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ക്ക് റിക്കാര്‍ഡോ വിധേയനായിരുന്നെന്നും അതില്‍ കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
Content Highlights: famous brazilian auto influencer ricardo godoi dies of heart attack
Published: 24 Jan 2025, 08:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented