പെട്രോള്‍ പമ്പുകള്‍ സംഭരണിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇ20 പെട്രോളില്‍ വെള്ളം ചേര്‍ന്നിട്ടുണ്ടോയെന്ന് ദിവസവും 12 തവണ പരിശോധിക്കണം.

കോട്ടയം: കാലവർഷവും ഇ-20 പെട്രോളും കൈകോർത്തപ്പോൾ വെള്ളംകുടിച്ച് ഇരുചക്രവാഹന ഉപയോക്താക്കൾ. പഴയ മോഡൽ ഇരുചക്ര വാഹനങ്ങളിൽ കാർബറേറ്റർ തകരാർ വ്യാപകമായി. 20% എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾക്ക് മൈലേജ് കുറയൽ, സ്റ്റാർട്ടിങ് ബുദ്ധിമുട്ട്, ഇന്ധനവിതരണ സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വർക് ഷോപ്പ് ഉടമകൾ നേരത്തേതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതോടൊപ്പം മഴക്കാലമായതോടെ സ്ഥിതി കൂടുതൽ വഷളായി. മഴകാരണം പഴയ ഇരുചക്ര വാഹനങ്ങളുടെ പെട്രോൾ ടാങ്കിൽ വെള്ളം ഇറങ്ങുകയോ വെള്ളം കലർന്ന പെട്രോൾ ടാങ്കിൽ നിറയ്ക്കുകയോ ചെയ്യുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നാണ് സാങ്കേതികവിദഗ്ധർ പറയുന്നത്.
നിശ്ചിതപരിധിക്കപ്പുറം വെള്ളം കലർന്നാൽ ഇ20-യിൽ എഥനോളും പെട്രോളും വേർതിരിക്കപ്പെടും. ഇത് കാർബറേറ്റർ ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് തകരാറുണ്ടാക്കാം. ഇ20-യ്ക്ക് അനുയോജ്യമായ ഭാഗങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ വിപണിയിൽ നിർബന്ധമാക്കിയത് 2023 ഏപ്രിൽ മുതലാണ്.
പമ്പുകൾക്ക് ഇരട്ടിപ്പണി
പെട്രോൾ പമ്പുകൾ സംഭരണിയിൽ സൂക്ഷിച്ചിരിക്കുന്ന ഇ20 പെട്രോളിൽ വെള്ളം ചേർന്നിട്ടുണ്ടോയെന്ന് ദിവസവും 12 തവണ പരിശോധിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ നിർദേശം. പരിശോധനാഫലവും ഫോട്ടോയും അവരുടെ സൈറ്റിൽ ദിവസവും അപ്ലോഡ് ചെയ്യണം.
ഇ20 ഇന്ധനത്തിൽ വെള്ളത്തിന്റെ അളവ് പരിധി കടന്നാൽ പെട്രോൾ മുഴുവൻ ഉപയോഗശൂന്യമാകും. വലിയ ബാധ്യതയാണ് ഇത് പമ്പുടമകൾക്ക് ഉണ്ടാക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് നേതാവ് സുനിൽ എബ്രഹാം പറഞ്ഞു.
കാർബറേറ്റർ മാറ്റി മടുത്തു
കാർബറേറ്റർ പ്രശ്നവുമായി എത്തുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അനാവശ്യമായി കാശു വാങ്ങിയെന്ന പേരിൽ ഉപയോക്താക്കളും വർക് ഷോപ്പുകാരും തമ്മിൽ തർക്കങ്ങളുണ്ടാകുന്നതും പതിവാണ്.
എ.ആർ. രാജൻ, കോട്ടയം ജില്ലാ പ്രസിഡന്റ്, അസോ. ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്സ് കേരള
തലവേദന
ദിവസം ആറ് കാർബറേറ്ററാണ് ശരാശരി മാറുന്നത്. സ്ഥിരമായി വരുന്ന ഉപഭോക്താക്കൾ, അടിക്കടി തകരാറുണ്ടാകുമ്പോൾ അത് വർക് ഷോപ്പുകാരുടെ കുഴപ്പമാണെന്ന് തെറ്റിദ്ധരിക്കുന്നു. വിഷയത്തിൽ വാഹനക്കമ്പനികൾ വർക് ഷോപ്പുകാർക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും അവർക്കും വ്യക്തതയില്ല.
വി.എം. ബിനു, ബെസ്റ്റ് ഓട്ടോ പോയിന്റ്, കോട്ടയം
Content Highlights: Combination of E-20 petrol and monsoon rains causing severe carburetor issues in older two-wheelers., Ethanol separation occurs when water mixes with E-20 fuel, damaging engine components., Petrol bunks are mandated to test fuel for water content 12 times a day., Workshop owners face customer disputes due to frequent repair requirements.
Published: 12 Aug 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented